കോഴഞ്ചേരി പഞ്ചായത്ത് തിരിച്ചു പിടിച്ച് യുഡിഎഫ് ; യുഡിഎഫിലെ സാലി ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് തിരിച്ചു പിടിച്ച് യുഡിഎഫ്. ഇന്ന് രാവിലെ 11 മണിയോടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാലിനെതിരെ ആറ് വോട്ടുകള്‍ നേടി യുഡിഎഫിലെ സാലി ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയില്‍ നിന്ന് എന്‍സിപി അംഗം യു ഡി എഫിനൊപ്പം ചേര്‍ന്നപ്പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായത് ഇടത് മുന്നണിക്ക് ഇരട്ട പ്രഹരമായി. രണ്ടു ബിജെപി അംഗങ്ങള്‍ വിട്ടുനിന്ന തെരഞ്ഞെടുപ്പില്‍ ആകെ 11 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് വിമതനായ കെ.കെ.വാസുവിനെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വിജയമുറപ്പിച്ചിരുന്ന എല്‍ഡിഎഫിനെ ഞെട്ടിച്ചു കൊണ്ട് എന്‍സിപി അംഗം മേരിക്കുട്ടി യുഡിഎഫിനൊപ്പം ചേര്‍ന്നു.

ഇതിന് പുറമേ ഇടതു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സോണി കൊച്ചുതുണ്ടിലിന്റെ വൊട്ട് അസാധു ആവുകയും ചെയ്തു. ബാലറ്റ് പേപ്പറിന്റെ മറുപുറത്ത് ഒപ്പിടാന്‍ മറന്ന് പോയതാണ് വോട്ട് അസാധുവാകാന്‍ കാരണമായത്. മേരിക്കുട്ടിയെ യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കും. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി സി സി വൈസ്പ്രസിഡന്റ് അഡ്വ. കെ സുരേഷ് കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി സാം, മണ്ഡലം പ്രസിഡന്റ് ജോമോന്‍ പുത്തന്‍ പറമ്പില്‍ ഡി സി സി നിര്‍വ്വാഹക സമിതി അംഗം അഡ്വ. രാമചന്ദ്രന്‍നായര്‍ തുടങ്ങിയ നേതാക്കള്‍ സാലി ഫിലിപ്പിനെ അഭിനന്ദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

0
അടൂര്‍ : അടൂര്‍  കോട്ടമുകള്‍ - നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍...

മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

0
​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

0
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ...