നിരണം പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭരണകാലാവധി തീരാൻ ഒരുവർഷം മാത്രം ബാക്കിനിൽക്കെ നിരണം ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം. അവിശ്വാസ പ്രമേയത്തിന്മേൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫിലെ അലക്സ് ജോൺ പുത്തുപള്ളിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എം.ജി രവിക്കെതിരെ ഏഴ് വോട്ടുകൾ നേടിയാണ് പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചത്. ആകെ 13 അംഗങ്ങളാണ് ഭരണസമിതിയിൽ ഉള്ളത്. യു.ഡി.എഫ് -5, എൽ.ഡി.എഫ് -5, സ്വതന്ത്രർ -രണ്ട്, എൻ.ഡി.എ സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷിനില. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫിലെ കെ.പി പുന്നൂസിനെ പ്രസിഡന്റാക്കി ആദ്യ ഭരണസമിതി അധികാരമേറ്റു.

എന്നാൽ രണ്ടുവർഷം മുമ്പ് കെ.പി പുന്നൂസ് നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിചേർക്കപ്പെടുകയും അറസ്റ്റിലായി റിമാൻഡിൽ പോകുന്ന സാഹചര്യമുണ്ടായി. തുടർന്ന് ജാമ്യത്തിൽ ഇറങ്ങി കെ.പി പുന്നൂസ് മുങ്ങിയതോടെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നു. അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടിംഗിൽ എൻ.ഡി.എ സ്വതന്ത്രനായിരുന്ന എം.ജി രവിയും സ്വതന്ത്രരിൽ ഒരാളും എൽ.ഡി.എഫിന് പിന്തുണ നൽകി. തുടർന്ന് എൽ.ഡി.എഫ് പിന്തുണയോടെ എം.ജി രവി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ എൽ.ഡി.എഫ് അംഗവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ലതാപ്രസാദ് മരണപ്പെട്ടതോടെ എൽ.ഡി.എഫ് കക്ഷിനില നാലായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് എം.ജി രവിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ് വിജയിച്ചു. ഇതേതുടർന്നാണ് ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്. കെ.പി പുന്നൂസും വോട്ടിംഗിന് എത്തിയിരുന്നു. തിരുവല്ല എസ്.സി.ഒ എസ്. ശ്രീലക്ഷ്മി വരണാധികാരിയായി. ഒട്ടനവധി രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായ നിരണം ഗ്രാമപഞ്ചായത്തിൽ അടിക്കടിയുണ്ടാകുന്ന ഭരണമാറ്റം വികസന പ്രവർത്തനങ്ങളെയും ബാധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...