സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി ; പത്തുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പൊന്നാനി സ്വദേശിനിയുടെ പരാതിയില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം. വീട്ടമ്മ നല്‍കിയ പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് നടപടി. മജിസ്‌ട്രേറ്റ് കോടതിയിലടക്കം പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഹര്‍ജിയില്‍ വീട്ടമ്മയുടെ ആക്ഷേപം. എസ്പി സുജിത് ദാസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാല്‍സംഗ പരാതി കള്ളമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മുലം നല്‍കിയിരുന്നു. പരാതിക്ക് അടിസ്ഥാനമില്ലെന്നും പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും വ്യാജ പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.വീട്ടിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ, ഡിവൈഎസ്പി ബെന്നി, മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് അടക്കമുള്ളവര്‍ ബലാല്‍സംഗം ചെയ്തെന്നായിരുന്നു ആരോപണം. എസ്എച്ച്ഒ പീഡിപ്പിച്ചെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു സുജിത് ദാസടക്കം ബലാത്സംഗം ചെയ്തതെന്നുമായിരുന്നു വീട്ടമ്മയുടെ ആരോപണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...

സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

0
കാഞ്ഞങ്ങാട് : പൊട്ടി വീണ സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ...

കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം ; കെട്ടിടം ഇന്ന് പൊളിച്ചു...

0
കൊച്ചി: കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു...

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...