കേരളത്തിൽ യുഡിഎഫ് ഭരണമായിരുന്നു ദുരന്തം : ബിജെപിക്കും മുഖ്യമന്ത്രിയുടെ രൂക്ഷ മറുപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്ത പ്രതിപക്ഷത്തിന് രണ്ടാം വാർഷികാഘോഷ വേദിയിൽ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി. രാഷ്ട്രീയ വിമർശനവുമായി പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി കേരളത്തിൽ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് വിമർശിച്ചു. എല്ലാ മേഖലയിലും യുഡിഎഫ് കാലത്ത് കേരളം പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സർക്കാരിനെ എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തത്. സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുക, പല ആവർത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും ഇതാണ് ഇതുവരെ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷം അധികാരത്തിൽ വന്ന 2016 ന് മുൻപുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയിൽ ആയിരുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു. എല്ലാമേഖലയിലും സർക്കാർ പുറകോട്ട് പോയി. ഈ സാഹചര്യം യുഡിഎഫാണ് സൃഷ്ടിച്ചത്. ആ യുഡിഎഫാണ് ഇപ്പോൾ സംസ്ഥാന സർക്കാർ വലിയ ദുരന്തം ആണെന്ന് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങൾ തന്നെ മാറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പെൻഷൻ കുടിശിക തീർക്കുക മാത്രമല്ല, വർധിപ്പിക്കുകയും ചെയ്ത സർക്കാർ ആണ് ഇടത് ജനാധിപത്യ മുന്നണി സർക്കാരെന്നും വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റാര് ചെയ്താലും മുഖം നോക്കാതെ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട് ടെണ്ടർ നടപടികളിൽ ഏറ്റവും കുറഞ്ഞ തുക നൽകുന്നവരുമായാണ് കരാർ ഒപ്പിടുന്നത്. അങ്ങനെയല്ലെന്ന് ആരെങ്കിലും പരാതി പറഞ്ഞോ? കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ശക്തികൾ യാഥാർത്ഥ്യം തിരിച്ചറിയണം. നിങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ പണം സംസ്ഥാന സർക്കാരിന്റെ കൈവശമില്ലെന്നത് ശരിയായ കാര്യമാണ്. അതിനാണ് കിഫ്‌ബിയെ പുനരുജ്ജീവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...