കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ച വഴിമുട്ടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ച വഴിമുട്ടി. കെ. സുധാകരൻ ഇടപെട്ടിട്ടും പ്രശ്ന പരിഹാരം ആയില്ല. സീറ്റ് ചർച്ചയുമായി സഹകരിക്കേണ്ടെന്നാണ് മുസ്‍ലിം ലീഗിന്റെ നിലപാട്.ഇന്നത്തെ യുഡിഎഫ് യോഗത്തിലും ലീഗ് പങ്കെടുക്കില്ല. വാരം, വെത്തിലപ്പള്ളി ഡിവിഷനുകൾ ലഭിക്കാതെ സഹകരിക്കാൻ ആകില്ലെന്നാണ് ലീഗിന്റെ തീരുമാനം. ഇന്നലെ ഉച്ചയോട് കൂടി സുധാകരന്‍ മുസ്‍ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ജില്ലാ കോൺഗ്രസ് നേതൃത്വം ഇതിൽ ഉടക്കി നിൽക്കുകയാണ്.ഒരു കാരണവശാലും വാരവും വെത്തിലപ്പള്ളിയും ലീഗിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

വലിയല്ലൂർ ഉൾപ്പടെയുള്ള മുസ്‍ലിം ലീഗിന്റെ മൂന്ന് സിറ്റിങ് സീറ്റ് നൽകാമെന്ന് പറഞ്ഞിട്ടും കോൺഗ്രസിന്റെ നിലപാടിൽ മാറ്റമില്ല.അതോടെയാണ് ലീഗ് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും സഹകരിക്കേണ്ടെന്ന നിലപാടിലാണ് ലീഗ്. യുഡിഎഫിന്‍റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും ലീഗ് തീരുമാനമെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...