റാന്നി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ വിജയത്തിൽ റാന്നി ഇട്ടിയപ്പാറയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് നടത്തിയ യോഗം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് മേപ്രത് അധ്യക്ഷത വഹിച്ചു. സനോജ് മേമന , സജി നെല്ലുവേലിൽ ,എ ജി ആനന്ദൻ പിള്ള, എടി ജോയിക്കുട്ടി, അനിത അനിൽകുമാർ, ജയിക്കബ് ലൂക്കോസ്, റിജോ റോയി തോപ്പിൽ, സിബി താഴതിലത്, ബെന്നി മഠത്തുംപടി, പ്രവീൺ രാജ് രാമൻ, ആരോൺ ബിജിലി,ജോൺ എബ്രഹാം, അജു വളഞ്ഞൻതുരുത്തിൽ , ഷിബു റാന്നി, ചാക്കോ വളയനാട്, ഷേർലി ജോർജ്, മാത്യൂസ് പറക്കൽ, ഷിബു തോണികടവിൽ, ഷിന്റു തേനാലിൽ, ബിനോജ് ചിറക്കൽ, ഉദയൻ സി എം, രാജു ആന്റണി, ജോജൻ എന്നിവർ നേതൃത്വം നൽകി. ഇട്ടിയപ്പാറയിൽനിന്നും ആരംഭിച്ച പ്രകടനം റാന്നി പെരുമ്പുഴ ചുറ്റി പേട്ടയിൽ അവസാനിച്ചു.
ഉമ തോമസിന്റെ വിജയത്തിൽ ഇട്ടിയപ്പാറയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി
RECENT NEWS
Advertisment