യു.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യം ; ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യസുരക്ഷയെപ്പോലും അപകടപ്പെടുത്തി ഭരിക്കുന്ന
കേന്ദ്ര സർക്കാരിനെയും ജനദ്രോഹ ഭരണം നടത്തുന്ന സംസ്ഥാന സർക്കാരിനെയും അധികാരത്തിൽ നിന്നും അകറ്റി നിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ഡി.സി.സി നേതൃത്വത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വാർ റൂം കോർഡിനേറ്റർമാരുടെ ജില്ലാതല ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. രാജ്യത്തിന്റെ ബഹുസ്വരതക്ക് തുരങ്കംവെച്ച് ജനങ്ങളെ മതത്തിന്റെ പേരിൽഭിന്നിപ്പിക്കുന്ന വിഭജന രാഷ്ട്രീയത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യാ മുന്നണി ചെറുത്തു തോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഉം എൻ.ഡി.എ യും നടത്തുന്ന വ്യാജ പ്രചരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുവാൻ കോർഡിനേറ്റർമാരും കോൺഗ്രസ് , യു.ഡി.എഫ് പ്രവർത്തകരും തയ്യാറാകണമെന്ന് ആന്റോ ആന്റണി അഭ്യർത്ഥിച്ചു.
ജില്ലാ കോർഡിനേറ്റർ അബ്ദുൾ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി നയരൂപീകരണ, ഗവേഷണ വിഭാഗം ചെയർമാൻ ജെ.എസ്. അടൂർ, സോണൽ കോർഡിനേറ്റർ രാജേഷ് മണക്കാട്. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്കുമാർ ,സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, ബിനു ചക്കാലയിൽ ,സജി കൊട്ടക്കാട്, ജി.രഘുനാഥ്, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...