കല്ലടിക്കോട് തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് ഭരണം എൽ ഡി എഫിൽ നിന്നും യു ഡി എഫ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  എൽ ഡി എഫിൽ നിന്നും കല്ലടിക്കോട് തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചെടുത്തു. വോട്ടെടുപ്പിൽ കോണ്‍ഗ്രസിലെ നൗഷാദ് ബാബു പ്രസിഡന്റായും മുസ്ലീം ലീഗിലെ ശാരദ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരേ ഒമ്പതു വോട്ടുകള്‍ക്കാണ് രണ്ടു പേരുടേയും വിജയം. പതിനഞ്ചംഗ ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ യു ഡി എഫിന് എട്ടും എല്‍ ഡി എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണി സ്വതന്ത്രനായ അബൂബക്കര്‍ വോട്ടെടുപ്പില്‍ യു ഡി എഫിനൊപ്പം നിന്നതോടെയാണ് ലീഡ് ഉയര്‍ന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫിന് ഒമ്പതു പേരുടെ പിന്തുണയുണ്ടായിരുന്നു. സി പി എമ്മിലെ ഒ നാരായണന്‍ കുട്ടിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പിന്നീട് തുടര്‍ച്ചയായി നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെയാണ് എല്‍ ഡി എഫിന് ഭൂരിപക്ഷം നഷ്ടമായത്. ഒരു സി പി എം അംഗം മരണമടയുകയും സി പി ഐ അംഗം ജോര്‍ജ്ജ് തച്ചമ്പാറ രാജിവെക്കുകയും ചെയ്തപ്പോഴായിരുന്നു ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റും യു ഡി എഫ് പിടിച്ചെടുക്കുകയാരുന്നു. ഇതാണ് യു ഡി എഫിന് ഭരണം പിടിക്കാൻ തുണയായത്. ഭൂരിപക്ഷം നഷ്ടമായ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചതോടെയാണ് വീണ്ടും ആ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വോട്ടെടുപ്പിൽ വിജയം നേടിയതോടെ യു ഡി എഫ് വലിയ ആഹ്ളാദത്തിലാണ്. പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതും പ്രവർത്തകർ ആഘോഷമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...