കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫിന്‍റെ വാശിയേറിയ പോരാട്ടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫിന്‍റെ വാശിയേറിയ പോരാട്ടം. കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ ലീഡ് നില മാറി മറിയുകയാണ്. നിലവിൽ എൽഡിഎഫ് 28 സീറ്റിലും യുഡിഎഫ് 28 സീറ്റിലുമാണ് ലീഡ് നിലവിൽ ചെയ്യുന്നത്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിട്ട് നിൽക്കുകയാണ്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവിൽ കോഴിക്കോട് കോര്‍പ്പറേഷനിൽ ആരായിരിക്കും ജയിക്കുകയെന്ന ആകാംക്ഷയാണ് ഉയരുന്നത്. എൽഡിഎഫിന്‍റെ കോട്ട തകര്‍ത്തുകൊണ്ടാണ് കോഴിക്കോട് യുഡിഎഫിന്‍റെ പടയോട്ടം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് വലിയ പ്രചാരണമാണ് നടത്തിയിരുന്നത്.

കോഴിക്കോട് കോര്‍പ്പറേഷനിലെ എൽഡിഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി സിപി മുസാഫര്‍ അഹമ്മദ് തോറ്റു. മീഞ്ചന്ത വാര്‍ഡില്‍ നിന്നാണ് മുസാഫര്‍ അഹമ്മദ് തോറ്റത്. കോഴിക്കോട് കോര്‍പ്പറേഷനിലും തിരുവനന്തപുരം കോര്‍പ്പറേഷനിലുമടക്കം കനത്ത തിരിച്ചടിയാണ് എൽഡിഫിന്.കോഴിക്കോട് കോർപ്പറേഷനിൽ കോട്ടൂളി , മെഡിക്കൽ കോളേജ് സൗത്ത്, ചേവായൂര്, കോവൂർ, നെല്ലിക്കോട്, കുടിൽത്തോട് തുടങ്ങിയ വാര്‍ഡുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...