മലയാലപ്പുഴയിൽ നാളെ യു.ഡി.എഫിന്റെ ഹർത്താൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി നിയമ നടപടികൾക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മണ്ഡലം യു .ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് . ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ദിലീപ് കുമാർ പൊതീപ്പാട് എന്നിവർ പറഞ്ഞു.

രാവിലെ 6 – മണി മുതൽ വൈകിട്ട് 6- മണി വരെയാണ് ഹർത്താൽ. പാൽ, പത്രവിതരണം ആവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി മനുഷ്യ സ്നേഹികളും ജനാധിപത്യ വിശ്വാസികളുമായ മലയാലപ്പുഴ പഞ്ചായത്തിലെ എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നാളെ മൂന്ന് മണിക്ക് മലയാലപ്പുഴ പത്തിശ്ശേരിയിലുള്ള മരണപ്പെട്ട നവീൻ ബാബുവിന്റെ കുടുംബ വീട്ടിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുള്ളതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...