തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ് വിജയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലക ; പ്രൊഫ. പി.ജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് നേടിയ തിളക്കമാർന്ന വിജയം വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണെന്നും വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കെ.പി.സി.സി കോർ കമ്മിറ്റി അംഗം പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. ജനുവരി 12- ന് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന വിജയോത്സവം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ഡി.സി.സി ജനറൽ ബോഡി യോഗം ജഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.

യു.ഡി എഫ് നേതാക്കളും പ്രവർത്തകരും ഒരുമയോടെ പ്രവർത്തിച്ചാൽ ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഉണ്ടായ വൻ വിജയം ആവർത്തിച്ച് ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളും തിരിച്ചു പിടിക്കുവാൻ കഴിയുമെന്ന് പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുവാൻ നേതൃത്വം നല്കിയ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ പ്രൊഫ.പി. ജെ കുര്യൻ അഭിനന്ദിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി. സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി, ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ്, പഴകുളം മധു, എൻ. ഷൈലാജ്, മുൻ എം.എൽ.എ മാലേത്ത് സരളാദേവി യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, സഹകരണ വേദി ജില്ലാ ചെയർമാൻ കെ.ജയവർമ്മ, ഡി.ഡി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, സിന്ധു അനിൽ, കാട്ടൂർ അബ്ദുൾ സലാം, റെജി തോമസ് സിന്ധു അനിൽ, കെ.കെ. റോയി സൺ, കെ.സതീഷ് ബാബു,ഹരികുമാർ പൂതങ്കര, ഷാം കുരുവിള, കോശി. പി.സഖറിയ, ഏബ്രഹാമാത്യു പനച്ചിമൂട്ടിൽ എസ്.വി പ്രസന്നകുമാർ, ഡി.എൻ. തൃതീപ്, സുനിൽ എസ്. ലാൽ, ഏഴംകുളം അജു, എം എസ് പ്രകാശ് വിനീതാ അനിൽ, കെ.ജി അനിത, രമാ ജോഗീന്ദർ എന്നിവർ പ്രസംഗിച്ചു,

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...