മാമന്നന്‍റെ മഹാവിജയത്തിന് പിന്നാലെ സംവിധായകന്‍ മാരിസെല്‍വരാജിന് മിനി കൂപ്പര്‍ സമ്മാനിച്ച് ഉദയ്നിധി സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

മിഴ് സിനിമാലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട മാമന്നന്‍റെ മഹാവിജയത്തിന് പിന്നാലെ സംവിധായകന്‍ മാരി സെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കി നടനും നിര്‍മ്മാതാവും മന്ത്രിയുമായ ഉദയ്നിധി സ്റ്റാലിന്‍.റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ ,കീർത്തി സുരേഷ്, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.

തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 9 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതോടെയാണ് സംവിധായകൻ മാരിസെല്‍വരാജിന് ഉദയനിധി മിനി കൂപ്പർ കാർ സമ്മാനമായി നൽകിയത്. എല്ലാവരും ഇത് പലതരത്തിലാണ് ചർച്ച ചെയ്യുന്നത്. അവർ തങ്ങളുടെ ചിന്തകളെ കഥയുമായും ഫീൽഡുമായും ബന്ധപ്പെട്ട ആശയങ്ങൾ പങ്കിടുന്നു. ലോകമെമ്പാടുമുള്ള തമിഴർക്കിടയിൽ ഇത് ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. അംബേദ്കർ, പെരിയാർ, അണ്ണാ, കലൈഞ്ജര്‍ തുടങ്ങിയ നമ്മുടെ നേതാക്കൾ യുവതലമുറയിൽ ആത്മാഭിമാന ബോധവും സാമൂഹിക നീതി ചിന്തകളും വളർത്തിയെടുത്തു. ചിത്രം വൻ വാണിജ്യ വിജയമാക്കിയതില്‍ മാരിസെൽവരാജിന് മിനി കൂപ്പർ കാർ സമ്മാനിക്കാൻ സാധിച്ചതിൽ റെഡ് ജയന്റ് സന്തോഷം രേഖപ്പെടുത്തി.

‘മാമന്നന്’ ലോകം ചുറ്റാൻ ചിറകുകൾ നൽകിയ എന്റെ മാരി സെൽവരാജിന് നന്ദി എന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. കേരളത്തിലും ഹൗസ് ഫുള്ളിയി ചിത്രം മുന്നേറുന്നു. റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. ഓസ്കാർ ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉദയ് നിധി സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം.പിആര്‍ഒ പ്രതീഷ് ശേഖര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...