പൗരത്വ നിയമ ഭേദഗതിയെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ് ; വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമര്‍ശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയ ശക്തികള്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍ മുന്നോട്ട് വച്ചാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തില്‍ ന്യായമായും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. ഇതൊരു സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണോ? കോണ്‍ഗ്രസ് ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും. പരിശോധന നടത്തുന്നവരില്‍ ആരൊക്കെ പരിശുദ്ധര്‍ എന്ന് നോക്കുന്നതും ഗുണം ചെയ്യും. അത്ര നിഷ്‌കളങ്കമല്ല കൂട്ടരേ കാര്യങ്ങളെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..‘വര്‍ഗീയ ശക്തികള്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍ മുന്നോട്ട് വച്ചാണ്. പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമര്‍ശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്. ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തില്‍ ന്യായമായും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. ഇതൊരു സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണോ? കോണ്‍ഗ്രസ് ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും. പരിശോധന നടത്തുന്നവരില്‍ ആരൊക്കെ പരിശുദ്ധര്‍ എന്ന് നോക്കുന്നതും ഗുണം ചെയ്യും. അത്ര നിഷ്‌കളങ്കമല്ല കൂട്ടരേ കാര്യങ്ങള്‍..’

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...