എൻഡോസൾഫാൻ ഇരകൾക്കെതിരെ എംഎൽഎയുടെ വിവാദ പരാമർശം : പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിനെതിരെ പ്രതിഷേധം ശക്തം. ഉദുമ എംഎല്‍എ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ അധിക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയിരുന്നു. ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാകില്ല എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. സി എച്ച് കുഞ്ഞമ്പുവിന്‍റെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് ഇരയായ കുട്ടിയുടെ മാതാവ് അരുണി പ്രതികരിച്ചു.

എംഎല്‍എയുടെ പരാമര്‍ശം വേദനാജനകമാണ്. തന്‍റെ മകന് സന്തോഷം എന്തെന്ന് അറിയുക പോലുമില്ല. മകന് ഇരിക്കാനോ നടക്കാനോ പോലും കഴിയില്ല. തങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഔദാര്യമായി കാണരുത്. കാസര്‍ഗോട്ട് നല്ല ആശുപത്രി അത്യാവശ്യമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മാത്രമല്ല, ചികിത്സാ സൗകര്യം എല്ലാവരുടെയും ആവശ്യമാണ്. തങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും അരുണി പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...