“കുട്ടികളുടെ ഫോണുകളിൽ നഗ്നചിത്രങ്ങൾ പാടില്ല, മൂന്ന് മാസത്തിനകം നടപടി വേണം”; ആപ്പിളിനും ഗൂഗിളിനും കെയർ സ്റ്റാർമറുടെ അന്ത്യശാസനം

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: കുട്ടികളുടെ സ്മാർട്ട്‌ഫോണുകളിലൂടെയും ടാബ്‌ലെറ്റുകളിലൂടെയും നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പ്രചരിക്കുന്നത് പൂർണ്ണമായി തടയാൻ ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ആഗോള സാങ്കേതികവിദ്യാ ഭീമന്മാർക്ക് മൂന്ന് മാസത്തെ അന്ത്യശാസനം നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. 16 വയസിന് താഴെയുള്ളവര്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാനുള്ള നീക്കത്തിലേക്ക് കെയ്മര്‍ കടക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആപ്പിള്‍, ഗൂഗിള്‍ പോലുള്ള ഭീമന്‍ കമ്പനികളോടാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.

‘കുട്ടികളെ ലൈംഗിക ചിത്രങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും നിയന്ത്രിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ അവതരിപ്പിക്കണമെന്ന് ഈ രാജ്യത്തെ ടെക് കമ്പനികളോട് ഞാന്‍ ആവശ്യപ്പെടുന്നു. ഇത് വലിയ വെല്ലുവിളിയുള്ള കാര്യമല്ല’, അദ്ദേഹം പറഞ്ഞു.മൂന്ന് മാസത്തിനുള്ളില്‍ കമ്പനികള്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കമ്പനികളെ നിര്‍ബന്ധത്തിലാക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതുമല്ലെങ്കില്‍ പിഴ ചുമത്തുകയോ മുതലാളിമാരുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തുകയോ ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ഗൂഗിള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗൂഗിള്‍ പ്രതികരിച്ചു. വിഷയത്തില്‍ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...