കോന്നിയിലെ പരാജയകാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ കാലതാമസം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയിലെ പരാജയകാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ കാലതാമസമായിരുന്നുവെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന താൻ കോന്നി നിയോജകമണ്ഡലത്തിൽ ഏറ്റവും കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെടുവാനുള്ള പ്രധാന കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതിശ്ചിതത്വവും കാലതാമസവും ഇത് സംബന്ധിച്ച വിവാദങ്ങളുമായിരുന്നുവെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പരാജയ കാരണങ്ങൾ വിലയിരുത്തുവാൻ ചേർന്ന മൈലപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വളരെ ചുരുങ്ങിയ ദിവസങ്ങളാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ലഭിച്ചതെന്നും ഇടതുപക്ഷ സ്ഥാനാർത്ഥി പ്രവർത്തനത്തിൽ ബഹുദൂരം മുന്നിലെത്തിയതിന് ശേഷമാണ് താൻ പ്രവർത്തനം ആരംഭിച്ചതെന്നും എന്നിട്ടു പോലും എതിർസ്ഥാനാർത്ഥിയുടെ വലിയ അവകാശ വാദങ്ങൾ തകർത്ത് കോന്നിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താനായത് യു.ഡി.എഫ് പ്രവർത്തകരുടെ കഠിനാദ്ധ്വാനവും ജനങ്ങളുടെ വലിയ പിൽതുണയും കൊണ്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ലിബു മൈലപ്ര അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി ജി. രഘുനാഥ്, ഡി.സി.സി അംഗങ്ങളായ പി.കെ ഗോപി, ജയിംസ് കീക്കരിക്കാട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത്, മാത്യു തോമസ്, എസ്. സുനിൽകുമാർ, ബിജു സാമുവൽ, ജോർജ്ജ് യോഹന്നാൻ, ആർ.പ്രകാശ്, ക്യാപ്റ്റൻ സി.വി വർഗീസ്, തോമസ് ഏബ്രഹാം, സി.വി സാമുവൽ, ശോശാമ്മ ജോൺസൺ, മഞ്ജു സന്തോഷ്, ജെസ്സി വർഗീസ്, ജോബി മണ്ണാരക്കുളഞ്ഞി, സി.വി സാമുവൽ, ഡോ.തോമസ് പി ജോൺ, ജേക്കബ് കൈപ്പശ്ശേരി, റോസമ്മ ബേബി, മോളിക്കുട്ടി ബേബി, പി.എ ജോൺസൺ, ജേക്കബ് കൈപ്പുശേരി, സി.ഡി വർഗീസ്, ഷാജിചാമക്കാലയിൽ, ഡോ.തോമസ് പി. ജോൺ, മനു പി.മോനി, ലില്ലിക്കുട്ടി ജോൺ, റോസമ്മ ബേബി, റോയി മടക്കമൂട്ടിൽ, സജി ചിറക്കടവിൽ, ജോബി മണ്ണാറക്കുളഞ്ഞി, ഷിജു മാത്തൻ, ജോബിൻ വി തോമസ്, ബെൻസൺ കുളങ്ങര എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...

പത്തനംതിട്ട ശാസ്താംകോവില്‍ – കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ റോഡ്‌ കാടുകയറുന്നു : നവീകരണം നടത്താതെ നഗരസഭ

0
പത്തനംതിട്ട : നഗര മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന പത്തനംതിട്ട ശാസ്താംകോവില്‍  - കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ...

പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം : ഫയര്‍ ഫോഴ്സ് തീ അണച്ചു

0
പത്തനംതിട്ട : പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീ പടര്‍ന്നുപിടിച്ചു....