ഭാരത പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണo

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുദ്ധ വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ച് ഭാരത പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ഭാരതത്തിന്റെ വൈദേശീക നയത്തിൽ വെള്ളം ചേർക്കാതെ ധീരമായ നിലപാട് സ്വീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിതവേദി സംസ്ഥാന ചെയർമാൻ ബിനു എസ്. ചക്കാലയിൽ പറഞ്ഞു.

ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർദ്ധി നവീന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും അനുശോചനം രേഖപ്പെടുത്തിയും പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും കാണിച്ച ധീരമായ പാത ഈ സാഹചര്യത്തിൽ അനുകരണീയമാണ്. ഉക്രൈനിലുള്ള എല്ലാ ഇന്ത്യൻ വംശജരെയും അടിയന്തിരമായി ഇന്ത്യയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ചെയർമാൻ ശ്രീകുമാർ പിള്ളയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി രജനി പ്രദീപ്‌ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഏബൽ മാത്യു, ജില്ലാ ട്രഷറാർ പ്രൊഫ. ജി. ജോൺ, അബ്ദുൽ കലാം ആസാദ്, അഡ്വ. ഷൈനി ജോർജ്ജ്, കെ. ജി. റെജി, വിൽ‌സൺ തുണ്ടിയത്ത്, ജാക്സൺ ജോസഫ്, സോമൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...