കീവ് : റഷ്യയുമായുള്ള രണ്ട് വർഷത്തെ യുദ്ധത്തിൽ 31,000 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. തങ്ങളുടെ രാജ്യത്തിന്റെ വിജയം പാശ്ചാത്യ പിന്തുണയെ ആശ്രയിച്ചിരിക്കുന്നുവെന്നും അമേരിക്ക ഒരു നിർണായക സൈനിക സഹായ പാക്കേജിന് അംഗീകാരം നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
റഷ്യൻ സൈനിക പദ്ധതിയെ സഹായിക്കുമെന്നതിനാൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഓരോ നഷ്ടവും ഞങ്ങൾക്ക് വലിയ നഷ്ടമാണ്. ഇരുപക്ഷവും സൈനികരുടെ മരണം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു സെലൻസ്കി.