സൂപ്പർകാർ അല്ല ഇനി അൾട്രാകാർ ; കെയോസ് വിപണിയിൽ – വില 106.75 കോടി

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെന്നല്ല ഈ ഭൂമിയിലെ തന്നെ ആദ്യ അൾട്രാകാർ എന്ന പെരുമയോടെ ഗ്രീക് സ്റ്റാർട് അപ്പായ എസ് പി ഓട്ടമോട്ടീവിന്റെ കെയോസ് പുറത്തിറങ്ങി. അലങ്കോലം എന്നർഥം വരുന്ന പേരോടെ എത്തുന്ന കാറിനു കരുത്തേകുന്നത് 3,000 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ പോന്ന എൻജിനാണ്. കരുത്തിലെ പെരുമ കാറിന്റെ വിലയിലും പ്രകടമാണ്. 2,000 ബി എച്ച് പി (അഥവാ 1,491 കിലോവാട്ട്) കരുത്ത് സൃഷ്ടിക്കുന്ന എൻജിനുമായെത്തുന്ന അടിസ്ഥാന വകഭേദമായ എർത്ത് വേർഷന് 64 ലക്ഷം ഡോളറും (47.44 കോടിയോളം രൂപ) 3000 എച്ച് പി എൻജിനോടെയെത്തുന്ന മുന്തിയ പതിപ്പായ സീറോ ഗ്രാവിറ്റി എഡീഷന് 1.44 കോടി ഡോളറും (ഏകദേശം 106.75 കോടി രൂപ) ആണു വില.

ഏറെ നാളായി വാഹന പ്രേമികളെ കൊതിപ്പിച്ചു തിരനോട്ടം മാത്രം നടത്തിയിരുന്ന കാറാണ് എസ് പി ഓട്ടമോട്ടീവ് ഇപ്പോൾ പൂർണമായും അനാവരണം ചെയ്തിരിക്കുന്നത്. ‘കെയോസി’നു കരുത്തേകുക നാലു ലീറ്റർ, ഇരട്ട ടർബോ, വി 10 എൻജിനാണ്, കാറിനു മധ്യത്തിലായി ഘടിപ്പിക്കുന്ന എൻജിൻ രണ്ടു ട്യൂണിങ് സ്ഥിതികളിൽ ലഭ്യമാവും പരമാവധി 2,000 ബി എച്ച് പി കരുത്തും 3,000 ബി എച്ച് പി കരുത്തും. എട്ടു സ്പീഡ് ഡ്യുവൽ ക്ലച് ഗീയർബോക്സാവും ട്രാൻസ്മിഷൻ. കാറിന്റെ ഇരു വകേദങ്ങളിലും ഓൾ വീൽ ഡ്രൈവ് സിസ്റ്റം ലഭ്യമാവും.

നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ‘കെയോസ് എർത്ത് എഡീഷ’ന് 1.9 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ കണക്ക്. മണിക്കൂറിൽ 499 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗം.അതേസമയം ‘സീറോ ഗ്രാവിറ്റി’ പതിപ്പ് വെറും 1.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കും. ഈ മോഡലിന്റെയും പരമാവധി വേഗം മണിക്കൂറിൽ 499 കിലോമീറ്റർ തന്നെ. ഹൈബ്രിഡ് അസിസ്റ്റ് സംവിധാനത്തിന്റെ പിന്തുണയിലാണ് ‘സീറോ ഗ്രാവിറ്റി’ പതിപ്പിലെ എൻജിന് 1,000 എച്ച് പി അധിക കരുത്ത് സൃഷ്ടിക്കുന്നത്.

കരുത്തുറ്റ എൻജിന്റെ മികവിൽ കാറുകളുടെ വേഗത്തിനുള്ള എല്ലാ റെക്കോഡും തകർക്കാൻ ലക്ഷ്യമിട്ടാണു ‘കെയോസി’ന്റെ വരവ്. ഇതോടെ നർബർഗ്റിങ് സർക്യൂട്ടിൽ ‘പോർഷെ 911 ജി ടി ടു ആർ എസ്’ സ്ഥാപിച്ച 6:43:30 മിനിറ്റിന്റെ റെക്കോഡും എസ് എസ് സി ടുടാരയുടെ പേരിലുള്ള വേഗ റെക്കോഡും(മണിക്കൂറിൽ 286.1 മൈൽ അഥവാ 460.43 കിലോമീറ്റർ) 8.58 സെക്കൻഡിൽ ക്വാർട്ടർ മൈൽ പിന്നിട്ടു റിമാക് ‘നെവെര’ സ്ഥാപിച്ച റെക്കോഡുമൊക്കെ ഭീഷണിയിലാണ്.

‘കെയോസി’ന്റെ 15 മുതൽ 20 യൂണിറ്റ് മാത്രം നിർമിച്ചു വിൽക്കാനാണ് എസ് പി ഓട്ടമോട്ടീവ് ലക്ഷ്യമിടുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അടുത്ത വർഷത്തോടെ കാർ നിർമിച്ചു നൽകാനാണു കമ്പനി തയാറെടുക്കുന്നത്. ആവശ്യക്കാരേറുന്ന പക്ഷം പരമാവധി 100 ‘കെയോസ്’ വരെ നിർമിക്കാനും എസ് പി ഓട്ടമോട്ടീവ് സന്നദ്ധമാവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...