മണിപ്പൂരിലെ ഭീകരാക്രമണം ; അപലപിച്ച് മുഖ്യമന്ത്രി ബീരേന്‍ സിംഗ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : മണിപ്പൂരില്‍ കമാന്‍ഡിംഗ് ഓഫീസര്‍ക്കും കുടുംബത്തിനും നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ്. ‘കമാന്‍ഡിംഗ് ഓഫീസറുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അക്രമകാരികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്’. മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

മണിപ്പൂര്‍ അസം റൈഫിള്‍സ് വാഹന വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യു വരിച്ചു. മണിപ്പൂരിലെ ചര്‍ചന്ദ് ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്. ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു. ആക്രമണത്തിന് പിന്നില്‍ മണിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. നിരവധി നാട്ടുകാര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...