പി.ടി പകര്‍ന്ന നീതിയുടേയും നിലപാടിന്‍റെയും വിജയമെന്ന് ഉമ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസ്. പി.ടി പകര്‍ന്ന നീതിയുടേയും നിലപാടിന്‍റെയും വിജയമാണെന്നും ഉമ തോമസ് പ്രതികരിച്ചു. ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെയാണ് കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ഉമ തോമസ് പരാജയപ്പെടുത്തിയത്. ‘പ്രിയപ്പെട്ടവരെ ഇത് നന്മയുടെ വിജയമാണ്. കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്.

പി.ടി. പകര്‍ന്നു നല്‍കിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്. ഈ വിജയം തൃക്കാക്കരയിലെ ഓരോ വോട്ടര്‍മാര്‍ക്കും സമര്‍പ്പിക്കുന്നു. ബഹുമാന്യരായ യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു. എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലര്‍പ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാര്‍ത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. നന്ദി..’ -ഉമ തോമസ് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...