Saturday, April 27, 2024 6:36 am

സൈക്കിള്‍ റിക്ഷയിലെത്തി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് ഉമതോമസ് ; പ്രതിക്ഷേധം പാചകവാതകവില ഉയര്‍ത്തിയതിനെതിരെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തില്‍ വേറിട്ട രീതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാതോമസ്. പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സൈക്കിള്‍ റിക്ഷയിലെത്തിലാണ് ഉമ പത്രിക സമര്‍പ്പിച്ചത്. കാക്കനാട് കളക്‌ട്രേറ്റില്‍ വരണാധികാരി വിധു മേനോനു മുമ്പാകെയാണ് നോമിനേഷന്‍ സമര്‍പ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവില വര്‍ധനവിലൂടെ നടത്തുന്ന ജനദ്രോഹ നടപടിയിലുള്ള പ്രതിഷേധമായാണ് ഇത്തരം ഒരു രീതി സ്വീകരിച്ചതെന്ന് ഉമാ തോമസ് പറഞ്ഞു. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പി.ടി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഉമ തോമസ് പറഞ്ഞു.

നേരത്തെ ‘പി.ടി തോമസ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ‘ എന്ന മുദ്രാവാക്യം മുഴക്കിയ നൂറുകണക്കിന് പ്രവര്‍ത്തകരുടെയും യുഡിഎഫ് നേതാക്കളുടെയും അകമ്പടിയോടെയാണ് ഉമാ തോമസ് എത്തിയത്. എംപിമാരായ ഹൈബി ഈഡനും, ജെബി മേത്തറും ഉമാ തോമസിനൊപ്പം റിക്ഷയില്‍ ഉണ്ടായിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് റിക്ഷ ചവിട്ടിയത്. ബെന്നി ബെഹനാന്‍ എംപി, എംഎല്‍എമാരായ ടി.ജെ വിനോദ് , എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, യുഡിഎഫ് നേതാക്കളായ ഷിബു തെക്കുംപുറം , വി.പി സജീന്ദ്രന്‍, കെ.പി ധനപാലന്‍, പി.കെ ജലീല്‍, ജോസഫ് അലക്സ്, നൗഷാദ് പല്ലച്ചി, ജോഷി പള്ളന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ടി.എച്ച്‌ മുസ്തഫ, പി.പി തങ്കച്ചന്‍ എന്നിവരെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉമാ തോമസ് നാമനിര്‍ദേശ പത്രിക നല്‍കാന്‍ എത്തിയത്. പി.ടി തോമസ് ചെയ്തിരുന്നതു പോലെ പൊന്നുരുന്നി പള്ളിപ്പടി പള്ളിയില്‍ എത്തി നേര്‍ച്ചയിട്ട് ഇമാം കുഞ്ഞുമുഹമ്മദ് മൗലവിയെ വീട്ടില്‍ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. യുഡിഎഫ് കണ്‍വന്‍ഷനും ഇന്നു നടക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു ; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ...

0
മസ്കത്ത് : മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളിൽ ഒരാൾക്ക് ജീവൻ...

യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികൾ ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

0
ബെയ്ജിങ്: ലോകത്തെ രണ്ട് വലിയ സാമ്പത്തികശക്തികളായ യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികളാകണമെന്ന്...

വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു, ജാഗ്രത മുന്നറിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്‌ ജില്ലയിൽ ഉഷ്ണതരംഗം...

ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച : സി.പി.എം കുടുതൽ പ്രതിരോധത്തിൽ

0
തിരുവനന്തപുരം: വോട്ടെടുപ്പുദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കി ഇ.പി. ജയരാജൻ വിവാദം. ബി.ജെ.പി.-സി.പി.എം....