പുലി പതുങ്ങുന്നത് പിൻവാങ്ങാൻ അല്ല, കുതിക്കാൻ ആണെന്ന് എ.എ.പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങാത്തത് വരാനിരിക്കുന്ന മറ്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാനാണെന്ന് ആം ആദ്മി പാര്‍ട്ടി. പുലി പതുങ്ങുന്നത് പിന്‍വാങ്ങാന്‍ അല്ല കുതിക്കാന്‍ ആണെന്ന് ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പല്ല ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. 2024 ലോക്സഭ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഗോദയില്‍ കാണാം. ആം ആദ്മി പാര്‍ട്ടിയുടെ കൊടിയേറ്റം കാണാന്‍ ഒരുങ്ങി നിന്നോയെന്നും പാര്‍ട്ടി പറയുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്‍റി20യുമായി സഖ്യമുണ്ടാക്കി ആം ആദ്മി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ദേശീയ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. എ.എ.പിയുടെ അടിസ്ഥാന ലക്ഷ്യം പൊതുതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച്‌ അധികാരം നേടി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുക എന്നതാണെന്ന് പാര്‍ട്ടി വിശദീകരിക്കുന്നു. ഈ പൊതുനയം കാരണം പാര്‍ട്ടി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഉപ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയാറല്ല. ഇനി വരുന്ന എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും എല്ലാ സീറ്റിലും കേരളത്തില്‍ മത്സരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...