Tuesday, June 24, 2025 8:18 am

ഉംപുൺ ചുഴലിക്കാറ്റ് : കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉംപുൺ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായുള്ള മഴ സംസ്ഥാനത്ത് ഇന്നും തുടരും. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ അതിശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ്  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകേരളത്തിൽ നിന്നും ശക്തമായ മഴ ലഭിക്കുമെന്ന് കരുതുന്നു. 55 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. വടക്കു-പടിഞ്ഞാറൻ ദിശയിലാവും കാറ്റ് വീശുക. കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ പലയിടത്തും ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു. കാര്യമായ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ

0
ഫ്ലോറിഡ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ...

രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17.5 ലക്ഷം രൂപ പിടിച്ചെടുത്തു

0
കൽപ്പറ്റ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ...

വെടിനിർത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദംതള്ളി ഇറാൻ

0
ടെഹ്റാൻ : വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി...

ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്ന് താറുമാറായി വ്യോമഗതാഗതം

0
ഖത്തർ സിറ്റി : ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്ന് താറുമാറായി വ്യോമഗതാഗതം. ഗൾഫ്...