കോന്നിയില്‍ നിയമം ലംഘിച്ച് പച്ചമണ്ണ് കടത്തിയ ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി ഇളകൊള്ളൂരില്‍ നിയമം ലംഘിച്ച് പച്ച മണ്ണ് കടത്തിയ ടിപ്പര്‍ ലോറികള്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും പിടിച്ചെടുത്തു. 7 ടിപ്പര്‍ ലോറികളാണ് അധികൃതര്‍ പിടിച്ചെടുത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇളകൊള്ളൂര്‍ ഐ റ്റി സി പടിക്ക് സമീപം രാത്രിയിലും പകലും ടിപ്പര്‍ ലോറികളില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും പച്ച മണ്ണ് കടത്തുന്നതായി പോലീസിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്നും മണ്ണെടുത്ത് കൊണ്ടുപോകാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് 367 ലോഡുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ രാത്രിയിലാണ് പച്ചമണ്ണ് അധികവും കടത്തിയിരുന്നത്. തുടര്‍ന്ന് മോട്ടര്‍ വാഹന വകുപ്പും കോന്നി പോലീസും നടത്തിയ പരിശോധനയില്‍ അമിത ഭാരം കയറ്റിയ ഏഴ് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു. കോന്നി പോലീസ് മൂന്ന് ലോറികളും കോന്നി മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് ടിപ്പര്‍ ലോറികളും മോട്ടോര്‍ വാഹന വകുപ്പ് ഫ്‌ലയിങ് സ്‌ക്വഡ് ഒരു ടിപ്പറും ആണ് പിടികൂടിയത്.

പിടിച്ചെടുത്ത ലോഡുകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു. ആലപ്പുഴ ഭാഗത്തേക്കാണ് കോന്നിയില്‍ നിന്ന് മണ്ണ് കടത്തിയത് എന്നും അന്വേഷണത്തില്‍ തെളിഞ്ഞു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പാസ് അനുവദിച്ചെങ്കിലും രാത്രിയില്‍ മണ്ണ് കടത്തുവാന്‍ അനുമതി നല്‍കാറില്ലെന്നും പോലീസ് പറയുന്നു. 367 പാസ്സ് ആണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതര്‍ നല്‍കിയത് എങ്കിലും ഇതില്‍ കൂടുതല്‍ ലോഡ് ഇവിടെ നിന്നും പോയിട്ടുണ്ട്. മാത്രമല്ല ടിപ്പര്‍ ലോറികള്‍ പച്ചമണ്ണുകയറ്റി സഞ്ചരിച്ചത് മൂലം നിര്‍മ്മാണ പൂര്‍ത്തിയായ സംസ്ഥാന പാതയുടെ ഏറെ ഭാഗവും ചെളികുളമായി മാറുകയും ചെയ്തു. ഈ ചെളിയും മറ്റും പൂര്‍ണ്ണമായി നീക്കം ചെയ്യാതെ ആണ് മണ്ണ് കടത്തിയത്. കോന്നിയുടെ വിവിധ മേഖലകളില്‍ മൈനിങ് ആന്‍ഡ് ജിയോളജി അനുവദിക്കുന്ന പാസിന്റെ മറവില്‍ നിരവധി പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് പച്ചമണ്ണ് കടത്തുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ ഞാൻ ശമ്പളം കൈപ്പറ്റുകയുള്ളൂ :...

0
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം...