സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആറന്മുള ഉതൃട്ടാതി ജലോത്സവം: യോഗം നാളെ (ജൂലൈ 22)
ആറന്മുള ഉതൃട്ടാതി ജലോത്സവം, വള്ളസദ്യ വഴിപാടുകള്‍, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നാളെ (ജൂലൈ 22) ഉച്ചയ്ക്ക് 12ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ
വാര്‍ഷിക ജനറല്‍ ബോഡി നാളെ (ജൂലൈ 22)
ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി നാളെ (ജൂലൈ 22) ഉച്ച കഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2022-23 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 31-നകം സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2223169.

സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സിപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ബി. കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ പ്രോഗ്രാമുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ : 9400863277.

അഭിമുഖം മാറ്റിവെച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജൂലൈ 22 ന് നടത്താനിരുന്ന ഫാര്‍മസിസ്റ്റ് അഭിമുഖം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഫോണ്‍ : 0468 2222364.

ഏകദിന പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) കിഴങ്ങു വര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ ഏകദിന പരിശീലനം നല്‍കുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ജൂലൈ 31 ന് രാവിലെ 10 മുതല്‍ നാലു വരെയാണ് പരിശീലനം. താത്പര്യമുളളവര്‍ കീഡിന്റെ വെബ് സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി ജൂലൈ 26 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുത്ത 25 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 2532890, 2550322, 7012376994.

ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ട് പത്തനംതിട്ടയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുളള അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ട്. ഫോണ്‍ : 0468 2362129, 9188959670.

ഐടിഐ പ്രവേശനം
ഐക്കാട് ഗവ.ഐടിഐയില്‍ എന്‍സിവിടി പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം നല്‍കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഇലക്ട്രീഷ്യന്‍ മെട്രിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. https://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി പാസായിരിക്കണം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗം, 10 ശതമാനം മറ്റു വിഭാഗം എന്നക്രമത്തിലാണ് സംവരണം. പരിശീലനം സൗജന്യം. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം. പട്ടികജാതി/ പട്ടിക വര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് പ്രതിമാസ സ്‌റ്റൈപെന്‍ഡ്, ലംസംഗ്രാന്റ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും. അപേക്ഷിക്കാനുളള അവസാന തീയതി ജൂലൈ 27. ഫോണ്‍ : 04734 292772, 9847617186.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
പട്ടിക വര്‍ഗ യുവതീ യുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നിര്‍ദിഷ്ഠ യോഗ്യതയുളള നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷക്കാവശ്യമായ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടിക വര്‍ഗവിഭാഗക്കാരും 30 വയസില്‍ താഴെയുളളവരും ബിരുദപഠനത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്സ് പൂര്‍ത്തീകരിച്ചവരും അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുളള അര്‍ഹരായവര്‍ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് /ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, റാന്നി എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകുന്ന അപേക്ഷാ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, പട്ടിക വര്‍ഗ വികസന വകുപ്പ് നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ ജൂലൈ 22 ന് വൈകുന്നേരം അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. ഫോണ്‍: 04735 227703.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു ; സംഭവം കൊല്ലം കെഎസ്ആർടിസി...

0
തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം...

സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍

0
തിരുവനന്തപുരം : സന്തോഷ് ട്രോഫി മുന്‍ താരം ലഹരി മരുന്നുമായി പിടിയില്‍....

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി...

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....