ജില്ലാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെണ്ണിടം – യുവതീ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: കാനന ഭംഗി ആസ്വദിച്ചും പ്രകൃതിയുടെ മടിത്തട്ടിൽ അലിഞ്ഞും നയന മനോഹരമായ പെരുന്തേനരുവിയുടെ തീരത്ത് അരങ്ങേറിയ കുമ്പളാംപൊയ്ക ജില്ലാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെണ്ണിടം (യുവതീ സംഗമം ) സംഘടിപ്പിച്ചു. മദ്ധ്യകേരള മഹായിടവക രജിസ്ട്രാർ അഡ്വ. ഷീബ തരകൻ പെണ്ണിടം ഉദ്ഘാടനം ചെയ്തു. യഥാർത്ഥ ഫെമിനിസം സ്ത്രീകളുടെ മേൽക്കോയ്മയല്ല മറിച്ച് സ്ത്രീകളുടെ തുല്യതയാണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ. ഷീബ തരകൻ ഓർമിപ്പിച്ചു. സി എസ് ഐ മധ്യകേരള മഹായിടവകയുടെ ചരിത്രത്തിലെ ആദ്യ വനിതാ രജിസ്ട്രാറായ ഷീബ തരകനെ ജില്ലാ യുവജനപ്രസ്ഥാനത്തിന്റെ പെണ്ണിടം വേദിയിൽ ആദരിച്ചു. പുന്നക്കാട് സി.എസ്.ഐ കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ജൂബി എലിസബത്ത് വർക്കി മുഖ്യ പ്രഭാഷണം നടത്തി.

റാമ്പ് വോക്ക്, പത്രത്താളുകൾ വെട്ടിയൊരുക്കി അരുവിയുടെ തീരത്ത് പ്രദർശിപ്പിച്ച കൊളാഷ്, പരിസ്ഥിതി നടത്തം, പിക്നിക് എന്നിവയും സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനം ജില്ലാ ഓർഗനൈസിംങ് സെക്രട്ടറി ജീന. റ്റി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ സെക്രട്ടറി ശ്രേയ എൽമ ജേക്കബ്, വർക്കിംഗ്‌ കമ്മറ്റി അംഗം മന്ന കുര്യൻ തുടങ്ങിയവർ സംസാരിച്ചു. വെച്ചൂച്ചിറ യൂണിറ്റ് അംഗം സാന്ദ്ര കുര്യൻ തത്സമയം വരച്ച ച്ഛായാ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പെണ്ണിടത്തിലെ മികച്ച പ്രതിനിധികളായി വെച്ചൂച്ചിറ യൂണിറ്റ് അംഗങ്ങളായ ആൻവിയ സാറാ സന്തോഷ്‌ , സാന്ദ്ര സൂസൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച യൂണിറ്റിനുള്ള സമ്മാനം കരിക്കാട്ടൂർ യൂണിറ്റ് കരസ്ഥമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ദില്ലി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...