കെ ജി സി എഫ് ന്റെ നേതൃത്വത്തിൽ കോന്നി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർമ്മാണം കഴിഞ്ഞ റോഡിന്റ ബില്ല് കോൺട്രാക്ടർക്ക് മാറി നൽകാത്ത കോന്നി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടിക്കെതിരെ കേരള ഗവണ്മെന്റ് കോൺട്രാക്റ്റെഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കോന്നി പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ പ്രൊജക്റ്റ്‌ നമ്പർ 209/2021ആം നമ്പർ പ്രകാരം 2020 – 21 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത്‌ കമ്മറ്റി അംഗീകരിച്ച കൊന്നപാറ എസ് സി റോഡിന്റെ വികസനത്തിനായി കോളനി റോഡ് സ്ലാബ് നിർമ്മാണത്തിനായി മൂന്ന് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ ചെയ്യുകയും തങ്കച്ചൻ എന്ന കോൺട്രാക്ടറെ ജോലി ഏൽപ്പിക്കുകയും ചെയ്തിരുന്നു.

2022-23 വർഷത്തിൽ ഇത് സ്പിൽ വേർ വർക്കായി അംഗീകരിച്ചതിനെ തുടർന്ന് ഈ വർക്ക് 2023 മാർച്ച്‌ 10 ന് മുൻപായി പൂർത്തീകരിക്കുകയും പഞ്ചായത്ത് എ ഇ വർക്ക് പരിശോധിച്ച് ബില്ല് മാറുന്നതിന് ഫയൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അയക്കുകയും ചെയ്തു. തുടർന്ന് എഞ്ചിനീയർ ഫയൽ നടപടികൾ പൂർത്തിയാക്കി പഞ്ചായത്തിലേക്ക് തിരികെ അയക്കുകയും ചെയ്തു. തുടർന്ന് ഫയൽ പാസാക്കുന്നതിന് കോന്നി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി എങ്കിലും ബില്ല് പാസാക്കാതെ പ്രസിഡണ്ട്‌ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും സമരാനുകൂലികൾ പറഞ്ഞു. ബില്ലിന്റെ സീനിയൊറിറ്റി നോക്കാതെ ഇതിന് ശേഷം വന്ന ബില്ലുകൾ പ്രസിഡണ്ട്‌ പാസാക്കുകയും ചെയ്തിട്ടുണ്ട്.

ഈ വിഷയത്തിൽ പ്രസിഡന്റിന് എതിരെ നിയമ നടപടി സ്വീകരിക്കണം എന്നും കെ ജി സി എഫ് ആവശ്യപ്പെട്ടു. കെ ജി സി എഫ് സംസ്ഥാന കമ്മറ്റി അംഗം കൃഷ്ണകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സാംസൺ മണലൂർ, ജില്ലാ പ്രസിഡന്റ് ജിജി വർഗീസ്, കോന്നി ഏരിയ കമ്മറ്റി അംഗങ്ങൾ ആയ അനിൽ കുമാർ, ശ്യാം കുമാർ, ഷാജി കുമാർ, അനീഷ്, വഹാബ്, ഷിജു വർഗീസ്, ജയകൃഷ്ണപിള്ള, ഷൈജു, രതീഷ്, തങ്കച്ചൻ, മുകേഷ് എന്നിവർ സംസാരിച്ചു. ബില്ല് മാറി കൊടുക്കാത്ത പക്ഷം കോന്നി പഞ്ചായത്തിൽ പുതിയതായി വർക്കുകൾ ഏറ്റുടുക്കുകയോ നിലവിൽ എടുത്ത വർക്കുകൾ ചെയ്യുകയില്ല എന്നും അസോസിയേഷന്റെ നേതൃത്വത്തിൽ കോന്നി പഞ്ചായത്ത്‌ സെക്രട്ടറിക്ക് കത്ത് നൽകി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...