കുടിവെള്ളക്ഷാമത്തിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല ; യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയിലേക്ക് പ്രതിഷേധ മാർച്ചും ഉപരോധവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം കാരണം ജനം നെട്ടോട്ടമോടാൻ തുടങ്ങിയിട്ട് നാളുകൾ ആകുന്നു. മുൻസിപ്പാലിറ്റിയിലും, കളക്ടറേറ്റിലേറ്റിലും, സംസ്ഥാന ജലവിഭവ മന്ത്രിക്കും നേരിട്ട് പരാതി നൽകിയിട്ട് യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ പത്തനംതിട്ട വാട്ടർ അതോറിറ്റി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തനം നിലച്ചുപോയ വാട്ടർ അതോറിറ്റിക്ക് മുമ്പിൽ സൂചകമായി കരിങ്കോടിയും റീത്തും സമർപ്പിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പെട്ട പ്രദേശങ്ങളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷവുമാണ് അനുഭവിക്കുന്നത്. സർക്കാർ ഓഫീസുകളുടെ നടത്തിപ്പിനെ പോലും കുടിവെള്ളക്ഷാമം ബാധിക്കുന്നുണ്ട്. വളരെ ദൂരത്തു നിന്നും തല ചുമടായി വെള്ളം കൊണ്ടു വരേണ്ടുന്ന അവസ്ഥയാണ് മിക്ക സ്ഥലങ്ങളിലും. സാഹചര്യങ്ങൾക്കനുസരിച്ച് നവീന പദ്ധതികൾ ഉപയോഗിക്കാത്തതും ഈ വിഷയം ഗൗരവമായി എടുക്കാതെ ഉദ്യോഗസ്ഥരുടെ അലംഭാവവും, അറ്റകുറ്റപ്പണികൾ കൃത്യമായ നടത്താത്തതുമാണ് ഇത്രയും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണം എന്ന് നഹാസ് പത്തനംതിട്ട ആരോപിച്ചു.

അടിസ്ഥാന ആവശ്യമായ ജലം നിഷേധിക്കുന്ന നടപടി ജനാധിപത്യ സംവിധാനത്തിലെ വോട്ടർമാരോട് ഉള്ള വെല്ലുവിളി കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളിൽ അനുകൂലമായ നടപടി എത്രയും വേഗം എടുത്തില്ലെങ്കിൽ, പ്രതികരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ആണ് യൂത്ത് കോൺഗ്രസിന്റെ നീക്കം. ഇതിനിടെ ജല അതൊറിറ്റി EEO യെ സമരക്കാർ ചേർന്ന് ഉപരോധിക്കുകയും അടയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. മാർച്ച്‌ 7 വൈകുന്നേരം മുതൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ജലവിതരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കും എന്ന് സമരക്കാർക്ക് ഉദ്യോഗസ്ഥർ രേഖാ മൂലം ഉറപ്പു നൽകി. ഏഴാം തീയതി വൈകിട്ട് കുമ്പഴിയിലും കണ്ണങ്കരയിലും ജല വിതരണം ആരംഭിക്കും. എട്ടാം തീയതി രാവിലെ കുമ്പഴ, വലഞ്ചുഴി, അഴൂർ വൈകിട്ട് മേലെ വെട്ടിപ്പുറം കൊന്നമൂട്, ഒമ്പതാം തീയതി രാവിലെ മേലെ വെട്ടിപ്രം ടൗൺ, അഞ്ചക്കാല വൈകുന്നേരം സന്തോഷമുക്ക്, തൈക്കാവ് പത്താം തീയതി രാവിലെ നന്നുവക്കാട് എന്നിവിടങ്ങളിൽ ജലവിതരണം ആരംഭിക്കും.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ജിബിൻ ചിറക്കടവിൽ,മുഹമ്മദ് റാഫി, സുനിൽ യമുന,അജ്മൽഅലി, അസ്‌ലം കെ അനൂപ്, കാർത്തിക്ക് മുരിംങ്ങമംഗലം,സുസ്മിത കുമ്പഴ,അനീഷ് ചാക്കോ, സുഹൈൽനജീബ്,യൂസഫ് പിച്ചയ്യത്ത് ,ഷാറൂഖ് എം സി ,ഹരി ഗോവിന്ദ് കല്ലറകടവ്, ഷാജി കുലശേഖരപതി,റോബിൻ ജി തോമസ് , നസീമയൂസഫ്, അഷ്റഫ് മുരുപ്പേൽ,സുബിൻവല്യന്തി,ഷിഹാബ് വലംഞ്ചുഴി,ഷൈജു ഇസ്മാഈൽ ,അജ്മൽ ഷാ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി

0
മാനന്തവാടി:  താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. വയനാട് വടുവഞ്ചാൽ...

സുഹൃത്തുക്കളുടെ പേരിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ...

ബം​ഗാളിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് ; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

0
കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ പോലീസ് അറസ്റ്റ്...

കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

0
കായംകുളം: ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ...