റാന്നി: ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിച്ചതോടെ ഇടമുറി – പുള്ളിക്കല്ല് – ആറാട്ടുമണ്‍ – മടന്തമൺ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായതായി നാട്ടുകാർ. നാളുകളായി തകര്‍ന്നു കിടക്കുന്ന റോഡിലൂടെ ദുരിതയാത്രയാണ് ഇവിടുത്തുകാര്‍ നടത്തുന്നത്. ഈ മേഖലയിലെ താമസക്കാരുടെ ആകെയുള്ള സഞ്ചാരമാര്‍ഗമായ റോഡിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിച്ചതോടെയാണ്. സര്‍ക്കാര്‍ രേഖകളില്‍ ചേത്തയ്ക്കല്‍ നിന്നും ആരംഭിക്കുന്ന റോഡാണിത്. ഇതില്‍ ചേത്തയ്ക്കല്‍ മുതല്‍ പാലം വരെ റീബില്‍ഡ് കേരള പദ്ധതിയില്‍ തുക അനുവദിച്ചിട്ടുണ്ട്. പാലം മുതല്‍ ഇടമുറി വരെ ജില്ലാ പഞ്ചായത്തു വിഹിതവും അനുവദിച്ചിട്ടുണ്ട്. സ്കൂളും, കോളേജും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ റൂട്ടിന് പരിഗണന കിട്ടുമ്പോള്‍ പുള്ളിക്കല്ലുകാരുടെ സങ്കടം ആരും കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ഇടമുറിയില്‍ നിന്നും തുടക്കഭാഗം വെച്ചൂച്ചിറ പഞ്ചായത്താണ്. ഇവിടം പഞ്ചായത്ത് നേതൃത്വത്തില്‍ തനതു ഫണ്ടുപയോഗിച്ച് ടാര്‍ ചെയ്തിരുന്നു.ഇതു പൂര്‍ണ്ണമായും ഇളകി മെറ്റല്‍ നിരന്നു കിടക്കുകയാണ്.
ബാക്കിയുള്ള ഭാഗങ്ങള്‍ നാറാണംമൂഴി പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ കോണ്‍ക്രീറ്റും ടാറിങ്ങുമാണ്.ഇതെല്ലാം ഇളകി ഇരുചക്രവാഹന യാത്ര പോലും സാധ്യമാകാത്ത അവസ്ഥയിലാണ് കിടക്കുന്നത്. ജലവിതരണ പദ്ധതിക്ക് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തതോടാണ് നാട്ടുകാരുടെ ദുരിതം ആരംഭിച്ചത്. മഴക്കാലമായതോടെ കുത്തൊലിപ്പുമൂലം ഇളകി കിടന്ന മണ്ണും മെറ്റലും ഒലിച്ചുപോയി. അതോടെ ഇവിടെല്ലാം കുഴികളുമായി. ചില സ്ഥലങ്ങളില്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍ നിരന്നു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ ആകുന്നില്ല.റോഡ് സഞ്ചാരയോഗ്യമാക്കി തരണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാടുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അധികൃതരുടെ അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് സമരസമതി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.
































