ന്യൂഡല്‍ഹി : രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് വീണ്ടും ഉയർന്നു. ജനുവരിയിലെ 7.16 ശതമാനം ഫെബ്രുവരിയില്‍ 7.78 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയാണ് ഇന്ത്യയുടെ സാമ്പത്തിക മന്ദ്യത്തിന്റെ ആഘാതം പ്രതിഫലിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്.
ഗ്രാമീണമേഖലയില്‍ തൊഴിലില്ലായ്മനിരക്ക് ജനുവരിയിലെ 5.97 ശതമാനത്തില്‍നിന്ന് ഫെബ്രുവരിയില്‍ 7.37 ശതമാനമായി ഉയര്‍ന്നു. അതേസമയം 9.70 ശതമാനത്തില്‍നിന്ന് 8.65 ശതമാനവുമായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. 2019 ലെ അവസാന മൂന്നുമാസത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലായിരുന്നു. ലോകത്താകമാനം കോവിഡ്–19 പടരുന്ന സാഹചര്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വീണ്ടും പ്രതികൂലമായി ബാധിക്കും.