യുഎഇ : ജോലി നഷ്ടപ്പെട്ടവര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മികച്ച പ്രതികരണം. 12 ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. 2022ലെ ഫെഡറല്‍ ഉത്തരവ് 13 പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലില്ലാത്തവര്‍ക്ക് സുരക്ഷ നല്‍കുന്നതിന് ദുബായ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
യുഎഇ മനുഷ്യവിഭവശേഷി മന്ത്രി അബ്ദുള്‍റഹ്‌മാന്‍ അല്‍ അവാറാണ് ഇതു സംബന്ധിച്ച് വിശദമാക്കിയത്. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പദ്ധതിയില്‍ അറുപതിനായിരം പേരാണ് രജിസ്റ്റര്‍ ചെയ്തത്. പത്ത് ദിവസത്തിനുള്ളില്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 250,000 ആയാണ് ഉയര്‍ന്നു. പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് അധിക ചെലവ് നേരിടേണ്ടിവരില്ലെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. https;// www.iloc.ac – ലൂടെയാണ് ഭൂരിഭാഗം പേരും രജിസ്റ്റര്‍ ചെയ്തത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദുബായ് ഇന്‍ഷുറന്‍സ് കമ്പനി ഒരുക്കിയ ഏഴു ചാനലുകളില്‍ ഒന്നാണിത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.