അപ്രതീക്ഷിതമായി നായയെ കണ്ട് ഭയന്നോടി ; 27 വയസുള്ള പെൺ ആനയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മിസോറി : അപ്രതീക്ഷിതമായി നായയെ കണ്ട് ഭയന്നോടിയതിന് പിന്നാലെ 27 വയസുള്ള പെൺ ആനയ്ക്ക് ദാരുണാന്ത്യം. മിസോറിയിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് സംഭവം നടന്നത്. റാണി എന്ന പെൺ ഏഷ്യൻ ആനയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നായയുടെ സാനിധ്യത്തെ തുടർ‌ന്ന് ഇവിടെയുണ്ടായിരുന്ന ആനകൾ അസ്വസ്ഥരായതിന് പിന്നാലെയായിരുന്നു റാണിയുടെ അന്ത്യം. 20 വർഷങ്ങളായി മൃ​ഗശാലയിലെ താരത്തെ പോലെയായിരുന്നു റാണി. ഏവർക്കും പ്രിയങ്കരിയും. ആ റാണിയുടെ അന്ത്യം മൃ​ഗശാലയെ ദു:ഖത്തിലാഴ്ത്തി. ഒക്ടോബർ 13 വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ഒക്ടോബർ 17 ചൊവ്വാഴ്ച വരെ മൃഗശാല സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല.

എപി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഉച്ചയ്ക്ക് ശേഷം ഒരു നായ ആനകളെ പാർപ്പിച്ചിരുന്ന സ്ഥലത്ത് എത്തുകയായിരുന്നു. പിന്നാലെ അതിന്റെ സാന്നിധ്യം അവിടെയുള്ള ആനകളിൽ അസ്വസ്ഥത സൃഷ്ടിച്ചു. നായയെ നിയന്ത്രിക്കാനും ആനകളെ ശാന്തരാക്കാനും മൃ​ഗശാല അധികൃതർ പരമാവധി ശ്രമിച്ചു എങ്കിലും സാധിച്ചില്ല. ആന ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നായ എത്തിയത് കണ്ടില്ലായിരുന്നു. എന്നാൽ മറ്റ് ആനകൾ ബഹളം വയ്ക്കുന്നത് റാണിയുടെ ശ്രദ്ധയിൽ പെട്ടു. പിന്നാലെ ആന വല്ലാതെ അസ്വസ്ഥയാവുകയും ചുറ്റും ഓടുകയുമായിരുന്നു. പിന്നാലെ ആന വീഴുകയും ചെയ്തു. ആനയുടെ ജീവൻ രക്ഷിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു എങ്കിലും ഒന്നും വിജയിച്ചില്ല. റാണിക്ക് ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മറ്റ് ആനകൾ ശാന്തരായത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...