കോട്ടയം : കൊടൂരാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഇന്നലെ രാവിലെ ഒമ്പതിനു കോടിമത അറയ്ക്കല്‍ പാലത്തിനു സമീപത്താണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോടിമത ഭാഗത്തുനിന്നും ഒഴുകി വന്നതായാണ് സംശയിക്കുന്നത്. മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്.
ചിങ്ങവനത്തു നിന്നും പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റി. സംഭവത്തില്‍, പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളത്തില്‍ മുങ്ങി മരിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.