കൊ​ടൂ​രാ​റ്റി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കൊ​ടൂ​രാ​റ്റി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 50 വ​യ​സ് തോ​ന്നി​ക്കു​ന്ന പുരുഷന്റേതാണ് മൃതദേഹം. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പതി​നു കോ​ടി​മ​ത അ​റ​യ്ക്ക​ല്‍ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കോ​ടി​മ​ത ഭാ​ഗ​ത്തു​നി​ന്നും ഒ​ഴു​കി വ​ന്ന​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ചി​ങ്ങ​വ​ന​ത്തു ​നി​ന്നും പോലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്ക് എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. സംഭവത്തില്‍, പോലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ള്ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച​താ​ണെ​​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...