യൂണിഫോം, ഷൂസ്, ബെൽറ്റ് ; സ്വകാര്യ സ്കൂളുകളുടെ കോമ്പൗണ്ടിലും പരിസരത്തുമൊന്നും വിൽപ്പന പാടില്ല ; ഡിഇഒ നിർദേശം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : സ്കൂൾ കോമ്പൗണ്ടിനുള്ളിലും പരിസരത്തും യൂണിഫോം വില്‍ക്കുന്നതില്‍ നിന്ന് മാനേജ്മെന്‍റുകള്‍ക്ക് വിലക്ക്. ഹൈദരാബാദിലാണ് സംഭവം. കുട്ടികള്‍ക്കുള്ള യൂണിഫോം, ഷൂസ്, ബെൽറ്റ് തുടങ്ങിയവ വില്‍ക്കുന്നതാണ് തടഞ്ഞത്. വ്യാപാരികളുടെയടക്കം പരാതികളെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച ഹൈദരാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) നഗരത്തിലെ വിദ്യാഭ്യാസ ഓഫീസർമാരോട് സ്വകാര്യ സ്കൂളുകൾ സ്കൂളിൽ യൂണിഫോമുകളും ഷൂകളും മറ്റ് സൗകര്യങ്ങളും വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. 2024-25 അധ്യയന വർഷത്തേക്ക് ആവശ്യമായ പർച്ചേസുകൾ എല്ലാം സ്വകാര്യ സ്‌കൂളുകളിൽ ചേരുന്ന നിരവധി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഇതിനകം നടത്തി കഴിഞ്ഞുവെന്നാണ് വസ്തുത.

ഒരു സ്വകാര്യ സ്‌കൂൾ മാനേജ്‌മെൻ്റും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈദരാബാദ് ഡിഇഒ എല്ലാ ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർമാർക്കും സ്‌കൂളുകളുടെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർമാർക്കും നിർദേശം നൽകി. ഇത്തരം വിൽപന നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി മണ്ഡലതല കമ്മിറ്റികൾ രൂപീകരിക്കാനും നിർദേശിച്ചു. സ്കൂളുകള്‍ വില്‍പ്പന തുടര്‍ന്നാല്‍ അത് ഡിഇഒയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. എന്നാല്‍, ഇപ്പോൾ രക്ഷിതാക്കളെ ഒരു ഓൺലൈൻ പോർട്ടലിൽ നിന്ന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ സ്കൂളുകള്‍ പ്രേരിപ്പിക്കുന്നുവെന്ന് പരാതികൾ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലെ അനിയന്ത്രിതമായ ഫീസ് വർധന തടയാൻ നിരവധി പരാതികൾ ഉയര്‍ന്നിട്ടും തെലങ്കാന സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...