കര്‍ഷകരോട്​ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര കൃഷി മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ​ തുടരുന്ന കര്‍ഷകരോട്​ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര​ സിങ്​ തോമര്‍. വിവാദമായ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നതിന് ​മുന്നോടിയായാണ് കൃഷിമന്ത്രിയുടെ അഭ്യര്‍ഥന.‘മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന്​ പ്രഖ്യാപിച്ചതിന്​ ശേഷവും കര്‍ഷകര്‍ സമരം തുടരുന്നതില്‍ അര്‍ഥമില്ല. കര്‍ഷകരോട്​ സമരം അവസാനിപ്പിച്ച്‌​ വീട്ടിലേക്ക്​ മടങ്ങാന്‍ അഭ്യര്‍ഥിക്കുന്നു’ -തോമര്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ തിങ്കളാഴ്ച അവതരിപ്പിക്കും. അന്നേദിവസം പാര്‍ലമെന്‍റില്‍ ഹാജരാകാന്‍ ലോക്​സഭ എം.പിമാര്‍ക്ക്​ ബി.ജെ.പി വിപ്പ്​ നല്‍കുകയും ചെയ്​തു. കര്‍ഷകര്‍ ഉന്നയിക്കുന്ന പ്ര​ശ്​നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു

അതെ സമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കര്‍ഷകര്‍ സ്വാഗതം ചെയ്​തെങ്കിലും കാര്‍ഷിക നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കാതെയും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെയും പ്രക്ഷോഭം തുടരുമെന്ന്​ കര്‍ഷക സംഘടനകള്‍ അറിയിക്കുകയായിരുന്നു. കര്‍ഷകരുടെ നേതൃത്വത്തില്‍ തിങ്കളാഴ്​ച പാര്‍ലമെന്‍റിലേക്ക്​ ട്രാക്​ടര്‍ റാലി സംഘടിപ്പിക്കും. 60 ട്രാക്​ടറുകള്‍ റാലിയില്‍ അണിനിരത്തുമെന്നും 1000 പേരെ പ​ങ്കെടുപ്പിക്കുമെന്നും കര്‍ഷക നേതാവ്​ രാകേഷ്​ ടികായത്ത്​ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...