ന്യൂഡല്‍ഹി : ആദായനികുതി നിരക്കില്‍ മാറ്റമില്ലാതെ കേന്ദ്ര ബജറ്റ്. 75 വയസിനു മുകളിലുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ഇളവ് അനുവദിച്ചത്. പലിശ വരുമാനം, പെന്‍ഷന്‍ എന്നിവയുള്ളവര്‍ക്കു മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ ഈ ഇളവ്. ചെലവു കുറഞ്ഞ വീടിനായി വായ്പ എടുക്കുന്നവര്‍ക്ക് പലിശയില്‍ 1.5 ലക്ഷം രൂപ ഇളവ് അനുവദിച്ചിരുന്നത് 2022 മാര്‍ച്ച് 31 വരെ തുടരുമെന്ന് ധനമന്ത്രി അറിയിച്ചു.
2019-20ലെ ബജറ്റില്‍ പ്രഖ്യാപിച്ച് ഇളവ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടുകയായിരുന്നു.
ആദായനികുതി തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍നിന്ന് മൂന്നുവര്‍ഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാമെന്നും ധനമന്ത്രി അറിയിച്ചു.