കേന്ദ്ര ബജറ്റ് ; പാർലമെന്റിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കോർപറേറ്റുകളെയും വൻകിടക്കാരെയും മാത്രം ലക്ഷ്യവെച്ച ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം. ഇന്ത്യ നേരിടുന്ന യഥാർഥ പ്രതിസന്ധികളെ കാണാതെയുള്ള ബജറ്റാണ് ഇതെന്നും രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ വലയുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബജറ്റിനെതിരെ പ്രതിപക്ഷ വിമർശനം ഉയർന്നതോടെ ബജറ്റിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. വികസിത ഭാരതത്തിലേക്കുള്ള നിർണായക നീക്കമാണ് ബജറ്റെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോൾ ദിശാബോധം ഇല്ലാത്ത ബജറ്റാണ് ഇന്നലെ രാജ്യം കണ്ടതെന്നാണ് പ്രതിപക്ഷ വിമർശനം.

ഇന്ന് സഭ നടപടികൾ ആരംഭിക്കുമ്പോ ബജറ്റ് ഉയർത്തി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. കൂടാതെ, കേരളം ഉൾപ്പടെ ബജറ്റിൽ അവഗണന നേരിട്ട പ്രതിപക്ഷ സംസ്ഥാനങ്ങളും പ്രതിഷേധിക്കും. ഇന്നലെ ബജറ്റ് അവതരണ വേളയിൽ തന്നെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചിരുന്നു. ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ തൊഴിൽ അവസരങ്ങളും സ്വകാര്യ നിക്ഷേപവും വർധിക്കുമെന്നാണ് ബജറ്റിനെ ന്യായീകരിച്ച ബിജെപി പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....