എന്‍സിഇആര്‍ടി പാഠപുസ്തക വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് എന്‍സിഇആര്‍ടി പാഠപുസ്തക വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സംഭവിച്ചതിൽ ദുഖിതനാണെന്നും അദ്ദേഹം പറഞ്ഞു. പാഠഭാഗത്തിൻ്റെ കോപ്പി പ്രചരിപ്പിക്കരുന്ന് ഇന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. ‘ജുഡീഷ്യറിയിലെ അഴിമതി’യെന്ന വിഷയം ഉൾപ്പെടുത്തിയ എന്‍സിഇആര്‍ടി നടപടിക്കെതിരായാണ് സുപ്രിംകോടതി നടപടി. ജുഡീഷ്യൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആഴത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമെന്നും, ജൂഡീഷ്യറിക്ക് നേരെ വെടിയുതിർത്തെന്നും കോടതി വിമർശിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി,വിപുൽ എം പഞ്ചോളി എന്നിവരങ്ങടങ്ങുന്ന ബെഞ്ചാണ് വിഷയം പരിശോധിച്ചത്. നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നും കാരണമെന്താണെന്നും വരും ദിവസങ്ങളിൽ കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സുപ്രിംകോടതി സ്വമേധയാ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....