പട്നയിൽ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി : പട്നയിൽ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ക്രമക്കേടിൽ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ മന്ത്രി നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും വിമർശിച്ചു. കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസരം​ഗത്തിന്റെ നിലവാരം തകർത്തത് കോൺ​ഗ്രസാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പരീക്ഷ ക്രമക്കേടിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷവും രം​ഗത്തത്തി.

രാജ്യത്തെ പരീക്ഷ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന് സ്ഥിതിയായിരിക്കുന്നുവെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു. ജെപിസി അന്വേഷണം വേണമെന്നായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ നിർദേശം. എൻടിഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാണെന്നും പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ‌ സർക്കാർ റെക്കോർഡ് സൃഷ്ടിച്ചെന്നായുിരുന്നു അഖിലേഷ് യാദവിന്റെ പ്രസ്താവന. അതേ സമയം നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...