Thursday, April 17, 2025 1:54 am

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണിയെ അംഗീകരിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണിയെ അംഗീകരിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. നിയമസഭ തെരഞ്ഞെടുപ്പ്  പടിവാതില്‍ക്കലെത്തി നില്‍ക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അം​ഗീകാരം കൂടി ലഭിച്ചതോടെ പാര്‍ട്ടി പൂര്‍ണമായും ജോസ് കെ മാണിയുടെ നിയന്ത്രണത്തിലായി. പാര്‍ട്ടി പേരും ചിഹ്നമായ രണ്ടിലയും നേരത്തേ ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു.

നേരത്തേ ചെയര്‍മാന്‍ സ്ഥാനം തര്‍ക്കത്തിലായതിനെത്തുടര്‍ന്ന് ജോസ് കെ.മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ച്‌ അദ്ദേഹത്തെ ചെയര്‍മാനായി തീരുമാനിച്ചിരുന്നു. അതിനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ പി.ജെ. ജോസഫ് പ്രതികരിച്ചിട്ടില്ല.

കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാര്‍ട്ടി ചെയര്‍മാന്‍ പദവിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് പി.ജെ ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് പരസ്യമായത്. സി.എഫ് തോമസ് ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും ജോസ് കെ. മാണി വൈസ് ചെയര്‍മാനുമായുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല ജോസഫ് വിഭാഗം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമിതി വിളിച്ച്‌ ചേര്‍ത്ത് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന നിലപാടിലായിരുന്നു ജോസ് കെ. മാണി. സംസ്ഥാന സമിതിയിലുള്ള ഭൂരിപക്ഷമാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ ജോസ് കെ. മാണിയെ പ്രേരിപ്പിച്ചത്.

ജോസ് കെ മാണിയുമായുള്ള പാര്‍ട്ടി ചിഹ്നവും പേരും സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ കോടതിയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടിയേറ്റ ജോസഫ് വിഭാഗം നിലവില്‍ ഒരു അംഗീകൃത പാര്‍ട്ടി അല്ലാതെയാണ് നില്‍ക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ചിഹ്നമായ ചെണ്ട അടയാളത്തിലായിരുന്നു ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളുടെ മത്സരം. അതിനാല്‍ തന്നെ അംഗങ്ങള്‍ കൂറുമാറിയാല്‍ പോലും പാര്‍ട്ടിക്ക് നടപടി എടുക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം ചെണ്ട് തന്നെ ആയിരിക്കുമെന്ന് പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു.

കേരള കോണ്‍ഗ്രസ് നേതാവായിരുന്ന പിജെ ജോസഫ് കെഎം മാണിയുമായുള്ള തര്‍ക്കത്ത തുടര്‍ന്നാണ് 1979 ല്‍ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 1985 ല്‍ ഐക്യ കേരള കോണ്‍ഗ്രസിന്റെ ഭാഗമായതോടെ പാര്‍ട്ടി ഇല്ലാതായി. എന്നാല്‍ 1987-ല്‍ ഐക്യ കേരള കോണ്‍ഗ്രസ് വീണ്ടും പിളരുകയും പിജെ ജോസഫ് തന്റെ കേരള കോണ്‍ഗ്രസ് ജോസഫ് എന്ന പാര്‍ട്ടി പുനഃരുജ്ജീവിപ്പിക്കുകുയം ചെയ്തു.

23 വര്‍ഷത്തിന് ശേഷം 2010 ല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ വീണ്ടും കേരള കോണ്‍ഗ്രസ് ജോസഫ് എന്ന പാര്‍ട്ടി ഇല്ലാതായി. പിന്നീട് മാണിയുടെ മരണത്തിന് ശേഷം ജോസ് കെ മാണിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസഫ് വിഭാഗത്തിന് നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്നാണ് 10 വര്‍ഷത്തിന് ശേഷം പഴയ പാര്‍ട്ടി പുനഃരുജ്ജീവിപ്പിക്കാന്‍ ജോസഫ് വീണ്ടും ഒരുങ്ങുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടി വിൻസി അലോഷ്യസിന്റെ വെളിപെടുത്തലിൽ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന അമ്മ

0
കൊച്ചി : ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം...

കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്ന് രാഹുൽഗാന്ധി

0
ഗാന്ധിനഗർ : കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞു...

നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത് ; ഹൈബി ഈഡൻ

0
കൊച്ചി: വഖഫ് ബില്ലിനെതിരെ നിലപാട് എടുത്തതിന്‍റെ പേരിൽ ഹൈബി ഈഡൻ എംഎൽഎക്കെതിരെ...

കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

0
തൃശൂര്‍: കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ടുപേരെ...