Saturday, April 27, 2024 7:37 pm

ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിയന്ത്രിക്കാൻ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിയന്ത്രിക്കാൻ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പാർലമെൻ്റിൽ വ്യക്തമാക്കി. ഗെയിമിൽ പണം നഷ്ടപ്പെട്ടവർ ആത്മഹത്യ ചെയ്യുന്നത് വളരെ ഗൗരവത്തോടെ ആണ് കേന്ദ്രം കാണുന്നത്. കേന്ദ്രീകൃത നിയമ നിർമാണം സങ്കീർണമായ വിഷയമാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും എന്നും കേന്ദ്രമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ ഉണ്ടായ ആത്മഹത്യ അടക്കം ചൂണ്ടിക്കാട്ടിയുള്ള കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് ആണ് കേന്ദ്ര ഐടി മന്ത്രിയുടെ മറുപടി.

ലോക്ഡൌണ്‍കാലത്ത് ഓണ്‍ലൈന്‍ റമ്മി അടക്കം വലിയ വെല്ലുവിളി ഉയര്‍ത്തിയ കാലത്താണ് കേരള സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയത്. കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഉത്തരവ് ഇറക്കി. ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ മുതൽ തൃശൂരിലെ പതിനാലുകാരൻ വരെ അരഡസനോളംപേർ പണംനഷ്ടമായി ജീവനൊടുക്കി അവസ്ഥയില്‍ ആയിരുന്നു അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവിനെ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ അതിവേഗം ഹൈക്കോടതിയില്‍ മറികടന്നു.

ഓൺലൈനിൽ പണംവച്ചുള്ള റമ്മി കളി വൈദഗ്ധ്യം വേണ്ട കളിയാണെന്നും ഭാഗ്യപരീക്ഷണമല്ലെന്നും ഹൈക്കോടതിയിൽ വാദിച്ചാണ് കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഇറക്കിയ ഉത്തരവ് ഈ കമ്പനികള്‍ മറികടന്നത്. സര്‍ക്കാര്‍ നിയന്ത്രണം മറികടന്നതോടെ ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി പത്തോളം കമ്പനികള്‍ ഇപ്പോള്‍ കേരളത്തിലുണ്ടെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെഴുവേലി കത്തോലിക്കാ പള്ളിയിലെ ചെമ്പെടുപ്പു പ്രദക്ഷിണത്തിന് യാക്കോബായ ദേവാലയത്തിൽ നിന്നും തുടക്കം

0
മെഴുവേലി: മെഴുവേലി കത്തോലിക്കാ പള്ളിയിലെ ചെമ്പെടുപ്പു പ്രദക്ഷിണത്തിന് യാക്കോബായ ദേവാലയത്തിൽ നിന്നും...

ആന്റോ ആന്റണിയുടെ ബഹുഭൂരിപക്ഷ വിജയം ഉറപ്പ് ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ...

ഒടുവില്‍ ഒപ്പിട്ടു ; ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ 5 ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

0
തിരുവനന്തപുരം : പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ്...

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും, ആളുകൾ പരിഭ്രാന്തരാകരുത് ; നടക്കുന്നത് ട്രയല്‍ റണ്‍...

0
ഇടുക്കി: കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി,...