ഡീൽ ആരോപണം ബിജെപിയെ തുണയ്ക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന ‘ഡീൽ’ ആരോപണങ്ങൾ ബിജെപിയുടെ വോട്ട് വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.  മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേപോലെ ബിജെപിയെ വിമർശിക്കുമ്പോൾ ജനം ബിജെപിക്കൊപ്പം നിൽക്കാൻ നിർബന്ധിതരാകുകയാണ്. ഇത്തരം ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നത് പാർട്ടിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് യഥാർത്ഥത്തിൽ ദേശീയപാത എന്താണെന്ന് കേരളം അറിഞ്ഞത്. കേരളത്തിലുണ്ടായ വികസനത്തിന്റെ ക്രെഡിറ്റ് അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിനാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ പരിഹാസമാണ് ജോർജ് കുര്യൻ നടത്തിയത്. റീൽസിട്ട് വിലസി നടന്ന മന്ത്രി ദേശീയപാത തകർന്നു തുടങ്ങിയതോടെ ഭീരുവായി മാറി.

അ മുതൽ ക്ഷ വരെയുള്ള എല്ലാ കുറ്റങ്ങളും മോദിയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നായിരുന്നു വിമർശനം. ധനകാര്യ കമ്മീഷന് മുന്നിൽ സംസ്ഥാനത്തെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കുന്നത് കൊണ്ടാണ് കേരളത്തിന് അർഹമായത് ലഭിക്കാത്തത്. വസ്തുതകൾ തുറന്നുപറയാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. പാർട്ടി നിർദ്ദേശപ്രകാരമാണ് താൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലല്ല, പാർട്ടിയുടെ തീരുമാനത്തിനാണ് മുൻഗണന നൽകുന്നത്. നിലവിൽ ഭൂരിപക്ഷത്തെക്കുറിച്ച് പ്രവചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...

രോഗികൾ ഇനി നിലത്തുകിടക്കേണ്ട ; മെഡിക്കൽ കോളേജിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ സജ്ജമാക്കുന്നു

0
കോഴിക്കോട് : മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ...

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...