കോൺ​ഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പരോക്ഷമായി തന്നോട് സമ്മതിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോൺ​ഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പരോക്ഷമായി തന്നോട് സമ്മതിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു. വനിതാ സംവരണ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്ത പാർലമെന്റ് സമ്മേളനത്തിനുശേഷം ഇരു നേതാക്കളും നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെയാണ് കോൺഗ്രസ് എംപി ശശി തരൂർ പരോക്ഷമായി പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് സമ്മതിച്ചതെന്ന് കിരൺ റിജിജു പറഞ്ഞത്. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമായിരിക്കാം, പക്ഷേ തന്നെയാരും സ്ത്രീവിരുദ്ധനായി കണക്കാക്കില്ലെന്ന് പാർലമെന്റ് സമ്മേളനം അവസാനിച്ചപ്പോൾ സ്വകാര്യ സംഭാഷണത്തിൽ തരൂർ പാർലമെന്റ് ഹാളിൽ വെച്ച് തന്നോട് പറഞ്ഞുവെന്ന് റിജുജു വ്യക്തമാക്കി. ആരും നിങ്ങളെ സ്ത്രീവിരുദ്ധൻ എന്ന് വിളിക്കില്ലെന്ന് സമ്മതിക്കുന്നു, പക്ഷേ നിങ്ങളുടെ പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് താൻ തരൂരിനോട് പറഞ്ഞതായും റിജിജു പറഞ്ഞു. തരൂരിന്റെ പരാമർശം ബിജെപിയുടെ നിലപാടിനെ പരോക്ഷമായി അംഗീകരിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി വാദിച്ചു.

വനിതാ സംവരണ ബില്ലിനും അനുബന്ധ ഭരണഘടനാ ഭേദഗതികൾക്കും എതിരായി പ്രതിപക്ഷം വോട്ട് ചെയ്തതിനെത്തുടർന്ന് കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. 2011 ലെ സെൻസസ് അടിസ്ഥാനമാക്കി 2029 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണ നിയമവും ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543 ൽ നിന്ന് 816 ആയി ഉയർത്താനും നിർദേശിച്ച ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ വനിതാ സംവരണ നിയമം നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഭരണപക്ഷം അം​ഗീകരിച്ചില്ല.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...