പത്തനംതിട്ടയില്‍ ഹര്‍ത്താലില്‍ വലഞ്ഞ് പൊതുജനം ; പലയിടത്തും യാത്രക്കാരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ വാക്കേറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലില്‍ വലഞ്ഞ് പൊതുജനം. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി. സ്വകാര്യ ബസ്സുകളും ടാക്സികളും ഓടിയില്ല. ചുരുക്കം ചില സ്ഥലങ്ങളില്‍ ഓട്ടോറിക്ഷകള്‍ ഓടി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. യാത്രക്കാര്‍ കൂടുതലും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചു. ആശുപത്രിയില്‍ പോകുന്ന രോഗികളെ തടയില്ല എന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ പറഞ്ഞിരുന്നു എങ്കിലും ജില്ലയില്‍ പലയിടത്തും ആശുപത്രിയില്‍ പോയ രോഗികളെയും കുഞ്ഞുങ്ങളുമായി വന്ന അമ്മമാരെയും അടക്കം സമരാനുകൂലികള്‍ തടഞ്ഞു. ഇത് വലിയ വാക്കേറ്റത്തിന് കാരണമായി. ഹോട്ടലുകളും തട്ടുകടകളും ഉള്‍പ്പെടെ അടഞ്ഞുകിടന്നതിനാല്‍ ഭക്ഷണം കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ ബസ് സ്റ്റാന്‍റ്കളിലും പൊതു ഇടങ്ങളിലും കഴിച്ചു കൂട്ടേണ്ടി വന്നു. ജില്ലയില്‍ നിന്നും ഗവി വിനോദ സഞ്ചാരത്തിന് പോയ കെ.എസ്.ആര്‍.റ്റി.സി ബസും സമരാനുകൂലികള്‍ തടഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമരത്തെ പിന്തുണച്ചതിനാൽ എഫ്.സി.ആർ.എ. രജിസ്ട്രേഷൻ പുതുക്കിയില്ല ; കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിന്റെപേരിൽ രണ്ട് സന്നദ്ധസംഘടനകളുടെ...

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...