കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയെ ഫയര്‍ ഫോഴ്സ് രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടെയില്‍ കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയെ പത്തനംതിട്ട ഫയര്‍ ഫോഴ്സ് രക്ഷപെടുത്തി. പത്തനംതിട്ട പുത്തന്‍പീടികയില്‍ ഷട്ടര്‍ മുക്കിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഓമല്ലൂര്‍ വാഴമുട്ടം സ്വദേശി ദിലീപാ(42)ണ് മുപ്പതടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ടത്. രാവിലെ പത്ത് മണിയോടെ കിണറ്റില്‍ ഇറങ്ങിയ ദിലീപിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പത്തനംതിട്ട ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ പത്തനംതിട്ട ഫയര്‍ ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ  നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍ കെ.പി പ്രദീപ്‌ കിണറ്റില്‍ ഇറങ്ങി റസ്ക്യു നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെ ദിലീപിനെ  പുറത്തെത്തിച്ചു. ആഴമുള്ള കിണറ്റില്‍ വായു സഞ്ചാരം കുറവായതിനാല്‍ ദിലീപിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നുവെന്ന് ഫയര്‍ ഫോഴ്സ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...

ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : യാത്രയ്ക്ക് മുൻപ് തന്നെ യാത്രക്കാരോട് ടിപ്പ് ചോദിക്കുന്ന...