രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളിൽ പ്രോട്ടോക്കോൾ ലംഘനം : രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ വിദേശയാത്രകളിൽ ഔദ്യോഗിക പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന ആരോപണവുമായി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു രംഗത്ത്. 2004-ൽ എംപി ആയത് മുതൽ രാഹുൽ ഗാന്ധി തന്റെ വിദേശയാത്രകളുടെ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവെക്കുന്നില്ലെന്നാണ് പ്രധാന വിമർശനം. 2004 മുതൽ 2026 വരെയുള്ള കാലയളവിൽ രാഹുൽ ഗാന്ധി ഏകദേശം 58 തവണ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു ലോക്സഭാംഗമോ രാജ്യസഭാംഗമോ വിദേശയാത്ര നടത്തുന്നതിന് മൂന്നാഴ്ച മുമ്പ് വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും വിവരം അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ രാഹുൽ ഗാന്ധി ഈ പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്ന് കിരൺ റിജിജു ആരോപിക്കുന്നു.

വിദേശയാത്രകളിൽ എവിടെയാണ് താമസിക്കുന്നതെന്നോ ആരെയൊക്കെയാണ് കാണുന്നതെന്നോ സുരക്ഷാ ഏജൻസികളെ പോലും അറിയിക്കാറില്ല. ഇത് സുരക്ഷാ ഉദ്യോഗസ്ഥരെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെപ്പോലൊരു വ്യക്തിക്ക് വിദേശത്ത് വെച്ച് എന്തെങ്കിലും സംഭവിച്ചാൽ അതിന് മറുപടി പറയേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...