ഇന്ത്യയ്ക്കു മുറിവേറ്റാല്‍ ഒരാളെയും വെറുതേവിടില്ല : പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടന്‍ : ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കി ഇന്ത്യ. ഇന്ത്യയ്ക്കു മുറിവേറ്റാല്‍ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ശക്തമായ രാജ്യമായി ഇന്ത്യ മാറി. ലോകത്തെ മികച്ച മൂന്ന് സമ്പത്ത് വ്യവസ്ഥകളില്‍ ഒന്നാകാനായി രാജ്യം മുന്നേറുകയാണെന്നും പ്രതിരോധമന്ത്രി സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്ത്യന്‍ – അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യ – യുഎസ് മന്ത്രിതല ചര്‍ച്ചയ്ക്ക് വാഷിഗ്ടണിലുള്ള അദ്ദേഹം പിന്നീട് ഹവായിലും സാന്‍ഫ്രാന്‍സിസ്കോയിലും എത്തുകയായിരുന്നു. ചൈനയുമായി ലഡാക്ക് അതിര്‍ത്തിയിലുണ്ടായ ‍സംഭവവികാസങ്ങളെക്കുറിച്ചാണ് പ്രതിരോധമന്ത്രി പ്രസ്താവിച്ചത്. ഇന്ത്യന്‍ സൈനികരുടെ ധീരപ്രകടനത്തെ അദ്ദേഹം എടുത്തുപറഞ്ഞു.

‘ഇന്ത്യന്‍ സൈനികര്‍ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എന്താണെന്നതും. പക്ഷേ, ചൈനയ്ക്ക് കൃത്യമായി ആ സന്ദേശം കിട്ടി – മുറിവേറ്റാല്‍ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്നത്.’ – അദ്ദേഹം പറഞ്ഞു. 2020 മേയ് 5നാണ് ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചത്. പിന്നാലെ പാന്‍ഗോങ് തടാക മേഖലയില്‍ രൂക്ഷമായ ആക്രമണം നടന്നു. 2020 ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയിലെ മുഖാമുഖ സംഘര്‍ഷത്തോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. 20 ഇന്ത്യന്‍ സൈനികരും ധാരാളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.

എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നതിന്റ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ല. ഇരു രാജ്യങ്ങളും സൈനിക തലത്തില്‍ 15 റൗണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാന്‍ഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളില്‍നിന്നും ഗോഗ്ര മേഖലയില്‍നിന്നും ഇരുരാജ്യങ്ങളും പിന്മാറി. അതേസമയം, ഇന്ത്യയ്ക്ക് ഒരു രാജ്യവുമായി നല്ല ബന്ധം ഉണ്ട് എന്നതുകൊണ്ട് മറ്റൊരു രാജ്യമായുള്ള ബന്ധം മോശമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങള്‍ക്കും ജയിക്കാന്‍ കഴിയുന്ന ഉഭയകക്ഷി ബന്ധത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടില്‍ യുഎസിന് അതൃപ്തിയുള്ള പശ്ചാത്തലത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു.

‘ഇന്ത്യയുടെ പ്രതിച്ഛായ മാറി. രാജ്യത്തിന്റെ പ്രതാപം മെച്ചപ്പെട്ടു. അടുത്ത കുറച്ചുവര്‍ഷത്തിനുള്ളില്‍ ലോകത്തെ മികച്ച മൂന്ന് സമ്ബത്ത് വ്യവസ്ഥകളില്‍ ഒന്നാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല. പഴയകാലത്ത്, ഏതൊരു രാജ്യത്തിനും അഭിവൃദ്ധിപ്പെടണമെങ്കില്‍ ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധം ഉണ്ടാകണമെന്ന് ചിന്തിച്ചിരുന്നു. 2047ല്‍ ഇന്ത്യ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആ സാഹചര്യം പുനഃസ്ഥാപിക്കണം’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...