കുന്നംകുളത്തെ പോലീസ് കസ്റ്റഡി മർദനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുന്നംകുളത്തെ പോലീസ് കസ്റ്റഡി മർദനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണെന്നും അടിയന്തരാവസ്ഥ തന്നെയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. തന്‍റെ പരിധിയിൽപ്പെടുന്ന പ്രദേശത്ത് നിന്ന് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെയെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കുന്നംകുളം സ്റ്റേഷനിലെ മർദനത്തിൽ സസ്പെൻഷന് പിന്നാലെ പോലീസുകാർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പോലീസ്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടിയാണ് പരിശോധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തര മേഖല ഐജി നിർദ്ദേശം നൽകിയിട്ടുണ്ട്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിൽ തൃപ്തനല്ലെന്ന് മർദനത്തിനിരയായ വി.എസ് സുജിത്ത് പറഞ്ഞു. തന്നെ മര്‍ദിച്ച പോലീസുകാരെ പിരിച്ചുവിടുന്നതുവരെ സമരം തുടരുമെന്നും സുജിത്ത് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണപ്പാളി മാറ്റിയെന്ന് ഭക്തന്റെ പരാതി ; ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിക്കണമെന്ന് ഹൈക്കോടതി

0
കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർ‌ണത്തിന്റെ ശുദ്ധി...

കണ്ണൂർ ആറളം ഫാമിൽ പട്രോളിങ്ങിനിടെ വനംവകുപ്പിന്റെ വാഹനം കാട്ടാന കുത്തിമറിച്ചു

0
കേളകം : കണ്ണൂർ ആറളം ഫാമിൽ വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീമിന്റെ...

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

0
ചെന്നൈ : പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് ചെന്നൈയില്‍ (73) അന്തരിച്ചു. ...

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം

0
ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയകൾക്ക് നിയന്ത്രണം. ഓപ്പറേഷന്‍...